ഫെബ്രുവരി ഒന്നിന് പാണ്ഡെ കരസേന ഉപമേധാവിയായി ചുമതലയേറ്റെടുത്തിരുന്നു. അതിന് മുമ്പ് കൊല്‍കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് തലവനായിരുന്നു. അടുത്ത കരസേന മേധാവിയായി മനോജ് പാണ്ഡെയെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചത്. സേനയുടെ 29-ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏല്‍ക്കുക.
നാഷനല്‍ ഡിഫന്‍സ് അകാഡമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപറേഷന്‍ വിജയ്, ഓപറേഷന്‍ പരാക്രം തുടങ്ങിയവയില്‍ പങ്കെടുത്തു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിച്ചു. ഡെല്‍ഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടര്‍ ജനറല്‍ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Keywords: New Delhi, News, National, Top-Headlines, Army, Lieutenant General, Manoj Pande, Army chief, Lieutenant General Manoj Pande to take over as army chief on April 30.
Keywords: New Delhi, News, National, Top-Headlines, Army, Lieutenant General, Manoj Pande, Army chief, Lieutenant General Manoj Pande to take over as army chief on April 30.