Join Whatsapp Group. Join now!
Aster MIMS 10/10/2023

കുമ്പള വിനു വധക്കേസ്: മൂന്ന് പ്രതികള്‍ ജില്ലാ കോടതിയില്‍ കീഴടങ്ങി; അഴിക്കുള്ളിലായത് സിപിഎം ലോകല്‍ കമിറ്റി അംഗം അടക്കമുള്ളവര്‍

Kumbala Vinu murder case: Three accused surrender in district court, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്:(www.kasargodvartha.com 12.04.2022) ബിഎംഎസ് പ്രവര്‍ത്തകന്‍ കുമ്പളയിലെ വിനുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം ലോകല്‍ കമിറ്റിയംഗം അടക്കം മൂന്ന് പ്രതികള്‍ ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. സിപിഎം കുമ്പള ലോകല്‍ കമിറ്റിയംഗം ശാന്തിപ്പള്ളയിലെ എസ് കൊഗ്ഗു, സോഡാ ബാലന്‍, കുണ്ടങ്കാരടുക്കയിലെ മുഹമ്മദ് കുഞ്ഞി എന്നിവരാണ് കീഴടങ്ങിയത്.
                                 
News, Kerala, Kasaragod, Top-Headlines, Murder-case, Court, Accused, CPM, Kumbala, Kumbala Vinu murder case: Three accused surrender in district court.

വിനു വധക്കേസില്‍ കൊഗ്ഗു അടക്കമുള്ള പ്രതികളെ ജില്ലാ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപീലിനെ തുടര്‍ന്ന് ഇവരുടെ ശിക്ഷ ഹൈകോടതി നാലുവര്‍ഷമായി ചുരുക്കുകയായിരുന്നു. ശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.

കൊഗ്ഗു അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈകോടതി നാലു വർഷമാക്കി കുറച്ച സാഹചര്യത്തില്‍ ജില്ലാ കോടതി ഇവര്‍ക്ക് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ശിക്ഷ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായി തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം സ്ഥാനം രാജിവെച്ചിരുന്നെങ്കിലും, പഞ്ചായത് അംഗത്വം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമീഷന്‍ കൊഗ്ഗുവിനെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത് അടുത്തിടെയാണ്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ പ്രതി ബിജെപിയുടെ പിന്തുണയോടെ സ്റ്റാൻഡിംഗ് കമിറ്റി അംഗമായത് ബിജെപിക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബിജെപി പ്രവർത്തകൻ ജ്യോതിഷ് ജീവനൊടുക്കിയതോടെയാണ് നേതൃത്വത്തെ വെല്ലുവിളിച്ച് പ്രവർത്തകർ ജില്ലാ കമിറ്റി ഓഫീസ് ഉപരോധിക്കുകയും താഴിട്ട് പൂട്ടുകയും ചെയ്തത്. തങ്ങളുടെ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎമിലെ കൊഗ്ഗുവിനെ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷനാക്കാൻ ബിജെപി അംഗങ്ങൾ പിന്തുണ കൊടുത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സിപിഎം പിന്തുണയോടെ ലഭിച്ച സ്റ്റാൻഡിംഗ് കമിറ്റി പദവികൾ ബിജെപി അംഗങ്ങൾ രാജിവെച്ചതോടെയാണ് പ്രശ്നം താൽക്കാലികമായി കെട്ടടങ്ങിയത്. സ്റ്റാൻഡിംഗ് കമിറ്റി തെരെഞ്ഞടുപ്പിൽ യുഡിഎഫിനെ മൂലയ്ക്കിരുത്താനാണ് കുമ്പള പഞ്ചായതിൽ സിപിഎമും ബിജെപിയും ഒന്നിച്ചിരുന്നത്. ഇതാണ് ഇരുകൂട്ടർക്കും പാരയായത്.

1998 ഒക്ടോബര്‍ ഒമ്പതിനാണ് വിനു കൊലചെയ്യപ്പെട്ടത്.

കുമ്പളയിലെ തീയറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ വിനു പിന്നില്‍ നിന്ന് മുന്നിലെ സിറ്റിലിരിക്കുന്നവർക്ക് ശല്യമാകുന്ന വിധത്തിൽ കാലെടുത്തുവെച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പിന്നീട് രാഷ്ട്രീയ വിരോധത്തിലെത്തുകയും, കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കുമ്പള സഹകരണ ആശുപത്രി പരിസരത്തെ മുറിയിലിട്ട് ഷടർ താഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

Keywords: News, Kerala, Kasaragod, Top-Headlines, Murder-case, Court, Accused, CPM, Kumbala, Kumbala Vinu murder case: Three accused surrender in district court.
< !- START disable copy paste -->

Post a Comment