കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ ഈ വര്‍ഷത്തെ വിശേഷ ദിവസങ്ങള്‍. മെയ് 10 ചൊവ്വ നീരെഴുന്നള്ളത്ത്, മെയ് 15 ഞായര്‍ നെയ്യാട്ടം, 16 തിങ്കള്‍ ഭണ്ഡാരം എഴുന്നള്ളത്ത്, 21 ശനി തിരുവോണം ആരാധന, ഇളനീര്‍വെപ്പ്, 22 ഞായര്‍ ഇളനീരാട്ടം, അഷ്ടമി ആരാധന, 26 വ്യാഴം രേവതി ആരാധന, 31 ചൊവ്വ രോഹിണി ആരാധന, ജൂണ്‍ 2 വ്യാഴം തിരുവാതിര ചതുശ്ശതം, 3 വെള്ളി പുണര്‍തം ചതുശ്ശതം, 5 ഞായര്‍ ആയില്യം ചതുശ്ശതം, 6 തിങ്കള്‍ മകം കാലം വരവ്, 9 വ്യാഴം അത്തം ചതുശ്ശതം , വാളാട്ടം , കലശപൂജ, 10 വെള്ളി തൃക്കലശാട്ട് എന്നിവ നടക്കും.
Keywords: Kerala, Kasaragod, News, Festival, Kottiyoor Vaishakha festival begins