നാലാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇൻഗ്ലൻഡിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍ തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവ് നിലനില്‍ക്കുന്നു.
ക്രിസ്മസ് പോലെ ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാന്‍ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉയിര്‍പ്പെരുന്നാള്‍ ആയി ആചരിക്കണമെന്ന് ക്രി.വ 325-ല്‍ കൂടിയ നിഖ്യാ സുന്നഹദോസില്‍ തീരുമാനമായി. ക്രിസ്തുവിന്റെ മരണം നീസാന്‍ 14-നായിരുന്നു എന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.
വസന്തകാലത്ത്, മാര്‍ച് -ഏപ്രില്‍ മാസങ്ങളിലായിട്ടാണ് നീസാന്‍ മാസം വരുന്നത്. ഈ സമയത്ത് സൂര്യന്‍ ഭൂമധ്യരേഖയില്‍ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാര്‍ച് 21-ന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായര്‍ ഈസ്റ്റര്‍ ആയി നിശ്ചയിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റര്‍ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാര്‍ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രില്‍ 25-ഉം ആണ്.
Keywords: News, Top-Headlines, Easter, Celebration, Christmas, Festival, Good-Friday, Know the Special features of Easter.
< !- START disable copy paste -->