Join Whatsapp Group. Join now!
Aster MIMS 10/10/2023

റഹീം ഉച്ചിലയെ ബ്യാരി അകാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി സർകാർ ഉത്തരവ്

Karnataka Beary Sahitya Academy president Rahim Uchil removed from post, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 06.04.2022) ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപിയുടെ മുസ്‌ലിം മുഖമായി അറിയപ്പെടുന്ന റഹീം ഉച്ചിലയെ ബ്യാരി സാഹിത്യ അകാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് സർകാർ നീക്കി. കർണാടക സാംസ്കാരിക വകുപ്പ് അഡി. സെക്രടറി ഇതുസംബന്ധിച്ച് ചൊവ്വാഴ്ച പുറപ്പെടുവിച്ച ഒറ്റവരി ഉത്തരവ് ബുധനാഴ്ച റഹീം കൈപ്പറ്റി. 'കൂടുതൽ ഒന്നും അറിയില്ല, മുൻകൂട്ടി വിവരമോ സൂചനയോ ലഭിച്ചിരുന്നില്ല', റഹീം പറഞ്ഞു.
        
News, National, Karnataka, Top-Headlines, BJP, Mangalore, Government, Politics, Karnataka Beary Sahitya Academy, Rahim Uchil, Karnataka Beary Sahitya Academy president Rahim Uchil removed from post.

രണ്ടാം തവണയാണ് റഹീമിനെ ബിജെപി സർകാർ അകാഡമി ചെയർമാനായി നിയമിച്ചത്. ബിജെപി യുവമോർച ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട്, ജില്ല വഖഫ് ബോർഡ് ഉപദേശകസമിതി അംഗം, ബിജെപി നിയന്ത്രിത മാനവ സൗഹാർദ വേദി ജനറൽ സെക്രടറി, രാഷ്ട്രീയ മുസ്‌ലിം മഞ്ച് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

ശിരോവസ്ത്രം വിലക്കിനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്ന് പാർടി കൂറ് പ്രകടിപ്പിച്ചിരുന്നു.

Keywords: News, National, Karnataka, Top-Headlines, BJP, Mangalore, Government, Politics, Karnataka Beary Sahitya Academy, Rahim Uchil, Karnataka Beary Sahitya Academy president Rahim Uchil removed from post.
< !- START disable copy paste -->

Post a Comment