Join Whatsapp Group. Join now!
Aster MIMS 10/10/2023

കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 12 സ്വന്തമാക്കാം; പുതിയ ഓഫറിനെ കുറിച്ച് അറിയാം

iPhone 12 selling at Rs 38990 on official Apple store #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 04.04.2022) കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 12 സ്വന്തമാക്കാം. വെറും 38,990 രൂപയ്ക്ക് ഐഫോണ്‍ 12 വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് ഇന്‍ഡ്യയിലെ ആപിള്‍ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപിള്‍ ഐസ്റ്റോര്‍ ഇന്‍ഡ്യ. മറ്റ് ഓണ്‍ലൈന്‍ റീടെയില്‍ സ്റ്റോറുകളില്‍ 65,900 രൂപയ്ക്കാണ് ആപിള്‍ ഐഫോണ്‍ 12 ലഭിക്കുന്നത്.

അതേസമയം, കിഴിവുകളും ക്യാഷ്ബാക് ഓഫറുകളും ഇല്ലാതെ ആപിള്‍ ഐസ്റ്റോറില്‍ ലഭിക്കുന്നുണ്ട്. ഇതിന് പുറമേ എച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആപിള്‍ ഐഫോണ്‍ 12 വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 4000 രൂപ ക്യാഷ്ബാക് ലഭിക്കും.

New Delhi, News, National, Technology, Business, Top-Headlines, Mobile, Mobile-Phone, iPhone 12 selling at Rs 38990 on official Apple store.

ബാങ്ക് ക്യാഷ്ബാകും സ്റ്റോര്‍ ഡിസ്‌കൗണ്ടും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആിള്‍ ഐഫോണ്‍ 12 വെറും 56,900 രൂപയ്ക്ക് സ്വന്തമാക്കാം. അതേസമയം ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ സ്മാര്‍ട്‌ഫോണുകള്‍ മാറ്റി നല്‍കി വീണ്ടും വിലക്കിഴിവ് നേടാം. ആപിള്‍ ഐഫോണ്‍ 12 സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ക്ക് അവരുടെ ആപിള്‍ ഐഫോണ്‍ എക്‌സ്ആര്‍ 64 ജിബി അടക്കമുള്ള ഫോണുകള്‍ എക്‌സേഞ്ച് ചെയ്യാം. ഇതിലൂടെ 18,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് ആപ്പിള്‍ ഐസ്റ്റോര്‍ വെബ്സൈറ്റ് പറയുന്നത്.

സൈറ്റ് കിഴിവ്, കാര്‍ഡ് ക്യാഷ്ബാക്, എക്‌സ്‌ചേഞ്ച് കിഴിവ് എന്നിവ സംയോജിപ്പിച്ചാല്‍, ഉപഭോക്താക്കള്‍ക്ക് 38,990 രൂപയ്ക്ക് ആപിള്‍ ഐഫോണ്‍ 12 വാങ്ങാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് അവരുടെ ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍ 64 ജിബി മാറ്റിയാണ് ഐഫോണ്‍ 12 വാങ്ങുന്നതെങ്കില്‍ മൊത്തത്തില്‍ 27,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

Keywords: New Delhi, News, National, Technology, Business, Top-Headlines, Mobile, Mobile-Phone, iPhone 12 selling at Rs 38990 on official Apple store.

Post a Comment