ചന്തേര: (www.kasargodvartha.com) ലഹരി വേട്ടക്കെത്തിയ പൊലീസിന് മുന്നില്‍ പെട്ടത് മൂന്ന് യുവതികളുള്‍പ്പെട്ട അനാശാസ്യ സംഘം. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചന്തേര എസ്‌ഐ യെയും സംഘത്തെയും കണ്ട് അമ്പരന്ന യുവതികള്‍ ഉള്‍പ്പെട്ട ഏഴംഗ സംഘം ഹോടെലിലേക്ക് രക്ഷപ്പെടാനായി കയറുകയായിരുന്നു. ഞായറാഴ്ച ദേശീയപാതയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പ് പ്രദേശത്ത് റെയ്ഡ് നടത്തിയ ചന്തേര എസ്‌ഐ എംവി ശ്രീദാസും സംഘവും മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയെങ്കിലും പ്രതിയായ യുവാവ് വാഹനവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു.
ഞായറാഴ്ച പകല്‍ സംഘം ഇവിടെയെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.
ഇതിനിടെയാണ് കര്‍ണാടക സ്വദേശിനികളും ഒരു തമിഴ് യുവതിയും ഉള്‍പെടെ മൂന്ന് യുവതികളും പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് യുവാക്കളും ഇവര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത യുവാവും പൊലീസിന്റെ മുന്നില്‍ പെട്ടത്. പൊലീസിനെ കണ്ട ഇവര്‍ ഹോടെലിലേക്ക് രക്ഷപ്പെടാനായി ഓടിക്കയറുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്ത് താക്കീത് ചെയ്ത് വിട്ടു. മയക്ക് മരുന്ന് സംഘങ്ങളും മറ്റും കുറച്ചു നാളുകളായി പിലിക്കോടിനും പരിസരപ്രദേശങ്ങളിലും താവളമുറപ്പിച്ചിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Kerala, Kasaragod, News, Chandera, Police-raid, Top-Headlines, Women, Hotel, Drugs, Immoral racket spotted by police