Join Whatsapp Group. Join now!
Aster MIMS 10/10/2023

ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ദുഃഖവെള്ളിയാഴ്ചയാണ്; പീഡാനുഭവ വാരത്തിലെ ഈ ദിവസം ആചരിക്കുന്നത് ഇങ്ങനെ

How is Good Friday celebrated#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com 14.04.2022) ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ചയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയും ചെയ്ത പെസഹാ വ്യാഴത്തിന്റെ അടുത്ത ദിവസമാണിത്. 

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ ദു:ഖ വെള്ളിയാഴ്ച അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ദു:ഖ വെള്ളി (Good Friday) എന്നും പോളന്‍ഡ് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍തഡോക്സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ പീഡാനുഭവ വാരത്തിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പറയാറുണ്ട്.

ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും നടത്തും. വിശ്വാസികളില്‍ പലരും ഈ ദിവസം ഉപവാസദിനമായി ആചരിക്കും. കുരിശില്‍ക്കിടന്നുകൊണ്ട് യേശു ദാഹിക്കുന്നു എന്നു വിലപിച്ചപ്പോള്‍ കുടിക്കാന്‍ കയ്പുനീര്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപൈന്‍സ് പോലുള്ള രാജ്യങ്ങളില്‍ വര്‍ഷം തോറും ചില വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച പ്രതീകാത്മകമായി കുരിശിലേറാറുണ്ട്. 

യേശുവിന്റെ പീഡാനുഭവ വഴികളിലെ യാതനകളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി കത്തോലിക സഭയുടെ ആചാരങ്ങളില്‍ പ്രധാനമാണ്. മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല എന്നിവിടങ്ങളില്‍ വലിയ കുരിശും ചുമന്നു കാല്‍നടയായി മല കയറി വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. 

News, Kerala, State, Top-Headlines, Easter, Festival, Trending, How is Good Friday celebrated

ഓര്‍തഡോക്സ് സഭകള്‍ ദീര്‍ഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങള്‍, കുരിശു കുമ്പിടീല്‍ തുടങ്ങിയ ചടങ്ങുകളും നടത്തുന്നു. വിശ്വാസികള്‍ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്‌നീര് കുടിക്കുന്ന ആചാരവും ഉണ്ട്.

പ്രോടസ്റ്റന്റ്-നവീകരണ സഭകളില്‍ വിപുലമായ ചടങ്ങുകളില്ലെങ്കിലും കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള ലഘു പ്രഭാഷണങ്ങള്‍ ഈ ദിവസം നടത്താറുണ്ട്.

Keywords: News, Kerala, State, Top-Headlines, Easter, Festival, Trending, How is Good Friday celebrated

Post a Comment