Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊതുപ്രവര്‍ത്തകയായ വീട്ടമ്മ ഷോകേറ്റ് മരിച്ചു

Housewife died by electric Shock#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 09.04.2022) ഗ്രൈന്‍ഡറിന്റെ എര്‍ത് കമ്പിയില്‍ തട്ടി ഷോകേറ്റ് പൊതുപ്രവര്‍ത്തകയായ വീട്ടമ്മ മരിച്ചു. വോര്‍ക്കാടി പാവൂര്‍ സിഎം നഗറിലെ പരേതനായ ശരീഫിന്റെ ഭാര്യ സുലൈഖ(47)യാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വെച്ചാണ് സംഭവം.
  
Manjeshwaram, Kasaragod, Kerala, News, Shock, Electricity, Accident, SDPI, Accidental-Death, Death, Masjid, Housewife died by electric Shock.

മകന്‍ നൗഫല്‍ തൊട്ടടുത്ത ഫ്‌ലാറ്റിലാണ് താമസം. മകള്‍ ജാസ്മിനയുടെ 10 വയസ്സുള്ള മകന്‍ മുഹമ്മദ് ഹാഫിള് ജുമാ നിസ്‌കരിക്കാനായി പള്ളിയില്‍ പോയിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പേരക്കുട്ടി തിരിച്ചെത്തിയപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് സുലൈഖയെ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ബഹളം വെച്ച് ആളുകളെ കൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഉള്ളംകൈക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്‌. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം മച്ചംപാടി സിഎം നഗറിലെ നൂറുല്‍ ഹുദാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

എസ്ഡിപിഐ യുടെ സജീവ പ്രവര്‍ത്തകയും കഴിഞ്ഞ പഞ്ചായത് തെരഞ്ഞെടുപ്പില്‍ പാവൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയുമായിരുന്നു.

Keywords: Manjeshwaram, Kasaragod, Kerala, News, Shock, Electricity, Accident, SDPI, Accidental-Death, Death, Masjid, Housewife died by electric Shock.
< !- START disable copy paste -->

Post a Comment