Join Whatsapp Group. Join now!
Aster MIMS 10/10/2023

ACCIDENT പള്ളിയില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വീട്ടമ്മ കാറിടിച്ചു മരിച്ചു

House wife died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) പള്ളിയില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വീട്ടമ്മ കാറിടിച്ചു മരിച്ചു. വെള്ളരിക്കുണ്ട് മങ്കയത്തെ ഉഴുത്തനാല്‍ മാണി കുട്ടിയുടെ ഭാര്യ ഗ്രേസി (45) യാണ് മരിച്ചത്.
 



ശനിയാഴ്ച വൈകിട്ട് മങ്കയത്തെ വീടിനടുത്തു വെച്ചാണ് അപകടം. വെള്ളരിക്കുണ്ട് ചെറു പുഷ്പം ഫെറോനദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡ് മുറിച്ചു കടക്കവെ കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗ്രേസിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍: നീതു, നിതിന്‍, നിഖില്‍.

Keywords: Top-Headlines, Kerala, kasaragod, Vellarikundu, Woman, Accident,House-wife,Road, House wife died in accident

Post a Comment