Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് നിന്നും കർണാടകയിലേക്ക് കാറിൽ കടത്തുകയായിരുന്ന ഒരു കിലോയിലധികം വരുന്ന സ്വർണക്കട്ടികൾ പിടികൂടി; 2 പേർ അറസ്റ്റിൽ

Gold seized; 2 arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 12.04.2022) കാസർകോട് നിന്നും കർണാടകയിലേക്ക് കാറിൽ കടത്തുകയായിരുന്ന ഒരു കിലോയിലധികം വരുന്ന സ്വർണക്കട്ടികൾ പിടികൂടി. കാറിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരു കിലോ 38 ഗ്രാം സ്വർണമാണ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശി ഘോരഖ്നാഥ് പാട്ടീൽ (49), കർണാടക സ്വദേശി രാമചന്ദ്ര (43) എന്നിവരെയാണ് മഞ്ചേശ്വം എസ് ഐ ജോണി, ഡ്രൈവർ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
     
News, Kerala, Kasaragod, Manjeshwaram, Top-Headlines, Karnataka, Gold, Arrest, Police, Gold seized, Gold seized; 2 arrested.

രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർചെ നാലുമണിയോടെയാണ് കാർ പിടികൂടിയത്. കള്ളക്കടത്തായി കൊണ്ടുവന്ന സ്വർണം മംഗ്ളൂറിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. ഘോരഖ്നാഥ് പാട്ടീൽ കാസർകോട് പള്ളം റോഡിലാണ് താമസം.

സ്വർണവും കാറും പ്രതികളെയും ചൊവ്വാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Karnataka, Gold, Arrest, Police, Gold seized, Gold seized; 2 arrested.
< !- START disable copy paste -->

Post a Comment