city-gold-ad-for-blogger

'കാണാതായ താക്കോൽ കണ്ടെത്താന്‍ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി; യുവാവിന്റെ ആഢംബര കാര്‍ ബെംഗ്ളൂറില്‍ നിന്ന് മോഷ്ടിച്ചു'; കാസർകോട്ട് പിടിയിലായി

കാസർകോട്: (www.kasargodvartha.com 17.04.2022) വളരെ നിഷ്‌കളങ്കരായി നടിക്കുകയും സഹായിക്കാനെന്ന വ്യാജേന യുവാവിനൊപ്പം കൂടിയ ശേഷം ആഢംബര കാര്‍ മോഷ്ടിച്ചെന്ന പരാതിയില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് പിടികൂടി. കുടക് ജില്ലയിലെ ആശിഖ് (24), അബ്ദുല്ല (22) എന്നിവരാണ് പിടിയിലായത്.
                           
'കാണാതായ താക്കോൽ കണ്ടെത്താന്‍ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി; യുവാവിന്റെ ആഢംബര കാര്‍ ബെംഗ്ളൂറില്‍ നിന്ന് മോഷ്ടിച്ചു'; കാസർകോട്ട് പിടിയിലായി
  
പൊലീസ് പറയുന്നതിങ്ങനെ: ബെംഗ്ളൂറിലെ ഒരു സോഫ്റ്റ് വെയര്‍ കംപനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഖാസിഫ് മാഹീന്‍ ഖാന്‍ എന്ന യുവാവിന്റെ കാറിന്റെ താക്കോല്‍ നഗരത്തിലെത്തിയ ശേഷം കാണാതായി. 'നഷ്ടപ്പെട്ട' താക്കോല്‍ കണ്ടെത്താന്‍ സഹായിക്കാനെന്ന വ്യാജേന ആശിഖും അബ്ദുല്ലയും മാഹീന്‍ ഖാനൊപ്പം കൂടി. എന്നാല്‍ കാര്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ട് രണ്ട് പേരും മാഹീന്‍ ഖാന്റെ ശ്രദ്ധയില്‍പ്പെടാതെ കാറിന്റെ താക്കോല്‍ നേരത്തെ കൈക്കലാക്കിയിരുന്നു.

തുടര്‍ന്ന് താക്കോല്‍ തിരയാന്‍ സഹായിച്ചു. ഇതിനിടെ സ്പെയര്‍ താക്കോലെടുക്കാന്‍ യുവാവ് കുടുംബവുമായി ബന്ധപ്പെട്ടു. 18 ലക്ഷം രൂപ വിലമതിക്കുന്ന കാര്‍ ഖാസിഫ് താമസിച്ചിരുന്ന ബൊമ്മനഹള്ളിയിലെ ഒരു ഹോടലിന് പുറത്ത് പാര്‍ക് ചെയ്തിരിക്കുകയായിരുന്നു. അവിടെ നിന്ന് കാര്‍ മോഷ്ടിച്ചു. എന്നാല്‍, കാറില്‍ ജിപിഎസ് ട്രാകിംഗ് സംവിധാനമുണ്ടായിരുന്നതിനാല്‍ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് ഇവരെ പിടികൂടി'. യുവാവ് ഏപ്രില്‍ ആറിന് ബന്ദേപാളയ പൊലീസ് സ്റ്റേഷനില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെയും പ്രതികളെയും പിടികൂടിയതെന്നും നിലവിൽ കാസർകോട് പൊലീസ് സ്റ്റേഷനിൽ കേസൊന്നുമില്ലെന്നും ടൗൺ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Karnataka, Top-Headlines, Robbery, Theft, Car, Kasaragod, Police, Friends steal techie’s car, nabbed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia