city-gold-ad-for-blogger

FAHES | ഫാഹിസിന്റെ എല്ലാ സ്ഥിര സ്റ്റേഷനുകളും ഈദുല്‍ ഫിത്വറിന്റെ 3-ാം ദിനം മുതല്‍ പ്രവര്‍ത്തിക്കും

ദോഹ: (www.kasargodvartha.com) ഈദുല്‍ ഫിത്വറിന്റെ മൂന്നാം ദിനം മുതല്‍ വാഹനസാങ്കേതിക പരിശോധനാ കേന്ദ്രമായ ഫാഹിസിന്റെ എല്ലാ സ്ഥിര സ്റ്റേഷനുകളും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് ഒന്ന് മുതല്‍ ഒമ്പത് വരെ ഔദ്യോഗികമായി അവധിയാണെങ്കിലും ഉപഭോക്താക്കള്‍ക്കായി ഈദിന്റെ മൂന്നാം ദിനം മുതല്‍ ഫാഹിസ് പ്രവര്‍ത്തനം തുടങ്ങും.

മെയ് ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ എങ്കില്‍ മെയ് മൂന്ന് മുതല്‍ ഒമ്പത് വരെ രാവിലെ 8.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെ ഫാഹിസ് പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങള്‍ അവധിയായിരിക്കും. മെയ് രണ്ടിനാണ് ഈദുല്‍ ഫിത്വര്‍ എങ്കില്‍ മെയ് നാല് മുതല്‍ ഒമ്പത് വരെ ഇതേ സമയങ്ങളില്‍ പ്രവര്‍ത്തിക്കും. ഉച്ചയ്ക്ക് 11.45 മണി വരെ മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

FAHES | ഫാഹിസിന്റെ എല്ലാ സ്ഥിര സ്റ്റേഷനുകളും ഈദുല്‍ ഫിത്വറിന്റെ 3-ാം ദിനം മുതല്‍ പ്രവര്‍ത്തിക്കും

Keywords:  Doha, News, Gulf, World, Top-Headlines, Eid-Al-Fitr, Eid, Technology, Vehicle, FAHES permanent stations to open from third day of Eid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia