റിയാദ്: (www.kasargodvartha.com) രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ പ്രവാസി വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ പ്രമുഖ ഇന്‍ഡ്യന്‍ ഗൈനകോളജിസ്റ്റും അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്നാട് സ്വദേശി ഡോ. സത്യഭാമ ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.
ഉടന്‍ തന്നെ സത്യഭാമയെ സഊദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനകോളജിസ്റ്റായി ജോലി ചെയ്യുകയാണ് ഡോ. സത്യഭാമ. ബ്രിടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്. യുഎസിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.
Keywords: Riyadh, News, Gulf, World, Top-Headlines, Doctor, Death, Hospital, Expat woman doctor died in Riyadh.