Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദ്യത്തെ 3 നൂറ്റാണ്ടുകളോളം ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത് പാസ്‌ക എന്ന്; പേര് ഉത്ഭവിച്ചത് യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്ന്; കൂടുതല്‍ അറിയാം

Easter known as pascha #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kasargodvartha.com 14.04.2022) കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയാണ് ഈസ്റ്റര്‍. യേശു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ് എന്നു കരുതുന്ന എഡി 30ന് ശേഷമുളള ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളോളം പാസ്‌ക എന്ന പേരിലാണ് ഈസ്റ്റര്‍ അറിയപ്പെട്ടിരുന്നത്. ലാറ്റിന്‍ പേരായ പാസ്‌ക യഹൂദരുടെ പെസഹാ ആചരണത്തിന്റെ പേരില്‍ നിന്നാണ് ഉത്ഭവിച്ചത്.

പെസഹായില്‍ തുടങ്ങി ഉയിര്‍പ്പ് ദിനം വരെയുളള ദിവസങ്ങളാണ് പാസ്‌ക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെസഹായും ദുഃഖ വെളളിയും ദുഃഖ ശനിയും ഈസ്റ്ററുമെല്ലാമായി കൊണ്ടാടാന്‍ തുടങ്ങിയത്. വ്രതവും ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ട് തന്നെ ഈ വിശുദ്ധ നാളുകള്‍ കൊണ്ടാടുന്നു.

Kochi, News, Kerala, Top-Headlines, Easter, Good-Friday, Festival, Easter known as pascha.

യേശുദേവനെ അനുഗമിക്കുന്നവര്‍ രക്ഷ പ്രാപിക്കുമെന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. ഈസ്റ്റര്‍ എഗ് ഹണ്ട് ആണ് അതില്‍ പ്രധാനപ്പെട്ടത്. ഈസ്റ്ററിന് നിരത്തുകളിലും, കടകളിലുമെല്ലാം വിപണി കീഴടക്കുന്നത് വര്‍ണശബളമായ ഈസ്റ്റര്‍ മുട്ടകളാണ്. പലതരം നിറങ്ങളില്‍ അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍ ആഘോഷങ്ങള്‍ക്ക് ഊഷ്മളതയും പകരുന്നു.

Keywords: Kochi, News, Kerala, Top-Headlines, Easter, Good-Friday, Festival, Easter known as pascha.

Post a Comment