Join Whatsapp Group. Join now!
Aster MIMS 10/10/2023

Dubai Police| പള്ളികള്‍ക്ക് സമീപമുള്ള അനധികൃത പാര്‍കിങിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്

Dubai Police warn motorists against wrong parking near mosques #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kasargodvartha.com) പള്ളികള്‍ക്ക് സമീപമുള്ള അനധികൃത പാര്‍കിങിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പാര്‍കിങ് നിയമം ലംഘിക്കുന്നത് ഒഴിവാക്കാന്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ബ്രി. സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി എല്ലാ ഡ്രൈവര്‍മാരോടും ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Dubai, News, Gulf, World, Top-Headlines, Police, Ramadan, Mosque, Dubai Police, Warn, Motorist, Parking, Dubai Police warn motorists against wrong parking near mosques.

പ്രത്യേകിച്ച്, റമസാനിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ ക്ഷമയും സംയമനവും കാണിക്കണമെന്ന് അല്‍ മസ്‌റൂയി പറഞ്ഞു. ഈ പുണ്യമാസത്തില്‍ ഗതാഗതം നിയന്ത്രിച്ചും തിരക്ക് കുറഞ്ഞും റോഡ് ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ ദുബൈ ട്രാഫിക് വിഭാഗം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

'പള്ളികളുടെ പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ വിശ്വാസികളുടെ സഞ്ചാരം വകുപ്പ് സുഗമമാക്കും. ഞങ്ങള്‍ ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് പ്രാര്‍ഥനാ സമയങ്ങളില്‍. റോഡ് സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്ന നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനമോടിക്കുന്നവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും' -അദ്ദേഹം പറഞ്ഞു. നിയമലംഘനം കണ്ടാല്‍ ദുബൈ പൊലീസ് കോള്‍ സെന്റര്‍ 901-നെ ബന്ധപ്പെടുക.

Keywords: Dubai, News, Gulf, World, Top-Headlines, Police, Ramadan, Mosque, Dubai Police, Warn, Motorist, Parking, Dubai Police warn motorists against wrong parking near mosques.
< !- START disable copy paste -->

Post a Comment