city-gold-ad-for-blogger

Fireworks | ഈദുല്‍ ഫിത്വര്‍: പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: (www.kasargodvartha) ഈദുല്‍ ഫിത്വര്‍ ആഘോഷത്തില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബൈ പൊലീസ്. ആഘോഷവേളയില്‍ പൊതുജന സുരക്ഷയ്ക്കായി പടക്കങ്ങള്‍ ഉപയോഗിക്കുകയോ അവയുടെ വില്‍പന നടത്തുകയോ ചെയ്യരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വീട്ടിലോ പൊതുസ്ഥലങ്ങളിലോ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ കുട്ടികളെ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് തടയണമെന്ന് ദുബൈപൊലീസ് രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

 Fireworks | ഈദുല്‍ ഫിത്വര്‍: പടക്കങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

അതേസമയം, 2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം, പടക്കങ്ങള്‍ വില്‍പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിര്‍മിക്കുന്നതും യുഎഇയില്‍ ക്രിമനല്‍ കുറ്റമാണ്. നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Keywords: Dubai, News, Gulf, World, Top-Headlines, Police, Eid, Eid-Al-Fitr, Dubai Police warn against fireworks during Eid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia