ദുബൈ: (www.kasargodvartha.com) ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ദുബൈയില്‍ ഏഴ് ദിവസം വാഹനങ്ങള്‍ സൗജന്യമായി പാര്‍ക് ചെയ്യാമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ). ഏപ്രില്‍ 30മുതല്‍ മെയ് ആറുവരെയാണ് സൗജന്യം ലഭിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. മെയ് ഏഴുമുതല്‍ വീണ്ടും പാര്‍കിങ് ഫീസ് ഈടാക്കിത്തുടങ്ങും.
പണമടച്ചുള്ള പാര്‍കിങ് സോണുകള്‍, കസ്റ്റമേഴ്‌സ് ഹാപിനസ് സെന്റര്‍, പൊതു ബസുകള്‍, ദുബൈ മെട്രോ, ട്രാം, മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍, സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ (സാങ്കേതിക പരിശോധന) എന്നിവയുള്‍പെടെ പെരുന്നാള്‍ അവധിക്കാലത്ത് ആര്‍ടിഎ തങ്ങളുടെ എല്ലാ പൊതുഗതാഗത സേവനങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ മെയ് എട്ട് വരെ എല്ലാ പൊതുഗതാഗത സേവന കേന്ദ്രങ്ങളും അവധിയായിരിക്കും.
മെയ് ഒമ്പതിന് സേവനം പുനരാരംഭിക്കും. സേവന ദാതാക്കളുടെ കേന്ദ്രങ്ങള്‍ക്ക് (സാങ്കേതിക പരിശോധന) ഏപ്രില്‍ 30 മുതല്‍ മെയ് ഏഴ് വരെയായിരിക്കും അവധി. സര്‍കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം വരെയും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അഞ്ച് ദിവസം വരെയും അവധിയായിരിക്കും.
Keywords: Dubai, News, Gulf, World, Top-Headlines, Eid, Eid-Al-Fitr, Dubai announces week-long free parking for Eid Al Fitr.