Join Whatsapp Group. Join now!
Aster MIMS 10/10/2023

സിയുഇറ്റി 2022 രെജിസ്ട്രേഷന്‍ ആരംഭിക്കുന്നു: പൊതു പ്രവേശനത്തിനും പരീക്ഷ പാറ്റേണിനും എങ്ങനെ അപേക്ഷിക്കാം? എന്തൊക്കെ രേഖകള്‍ സമര്‍പിക്കണം? അറിയാം

CUET 2022 Registrations Begin: How to Apply for Common Entrance, Exam Pattern & Other Details #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.04.2022) കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശത്തിനുള്ള കോമന്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET 2022) അപേക്ഷാ പ്രക്രിയ ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ നടപടികളും ഓപണാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പിക്കാം. 

ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ക്കുള്ള ലിങ്ക് സിയുഇറ്റി ഔദ്യോഗിക വെബ്സൈറ്റില്‍ - cuet(dot)samarth(dot)ac(dot)inല്‍ ലഭ്യമാകും. കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഇന്‍ഫര്‍മേഷന്‍ ബുളറ്റിന്‍ പരിശോധിക്കേണ്ടതാണ്. ബിരുദ പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ അതാത് പോര്‍ടലുകളില്‍ ലഭ്യമാകും.

രാജ്യത്തുടനീളമുള്ള ഏത് കേന്ദ്ര സര്‍വകലാശാലകളില്‍ വേണമെങ്കിലും പ്രവേശനം നേടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഏകജാലക അവസരമാണ് സിയുഇറ്റി നല്‍കുന്നത്. കംപ്യൂടര്‍ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലാണ് കോമന്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് 2022 നടത്തുന്നത്.  


News, National, India, New Delhi, Top-Headlines, Education, Entrance-Exam, CUET 2022 Registrations Begin: How to Apply for Common Entrance, Exam Pattern & Other Details


CUET-UG രെജിസ്‌ട്രേഷനുകള്‍ 2022-ന് ആവശ്യമായ രേഖകള്‍:

10-ാം ക്ലാസ് മാര്‍ക് ഷീറ്റ്

12-ാം ക്ലാസ് മാര്‍ക് ഷീറ്റ്

പാസ്‌പോര്‍ട് സൈസ് ഫോടോ

ഉദ്യോഗാര്‍ഥിയുടെ ഒപ്പ്

ഫോടോ ഐഡി പ്രൂഫ് (ആധാര്‍ കാര്‍ഡ്)

കാറ്റഗറി സര്‍ടിഫികറ്റ് (ബാധകമെങ്കില്‍)

CUET 2022: പ്രവേശന പരീക്ഷയ്ക്ക് രെജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഘട്ടങ്ങള്‍:

ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക - cuet(dot)samarth(dot)ac(dot)in.

ഹോംപേജില്‍ 'അപ്ലൈ ഓണ്‍ലൈന്‍' ടാബില്‍ ക്ലിക് ചെയ്യുക

രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക.

ലോഗിന്‍ ചെയ്ത് CUET അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടച്ച് ഫോം സമര്‍പിക്കുക

CUET സിലബസ് 

വിഭാഗം I-A

തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇന്‍ഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയുള്‍പെടെ 13 ഭാഷകളില്‍ ഏതെങ്കിലും ഒരു ഭാഷയില്‍ ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം.

വിഭാഗം I-B

വിദേശ ഭാഷകള്‍ക്കുള്ള ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ളതാണ് സെക്ഷന്‍ 1 ബി. ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, നേപാളി, പേര്‍ഷ്യന്‍, ഇറ്റാലിയന്‍, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റന്‍, ജാപനീസ്, റഷ്യന്‍, ചൈനീസ് തുടങ്ങി 19 ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം. വിഭാഗം IA-Â നല്‍കിയിരിക്കുന്ന ഭാഷകള്‍ ഒഴികെ.

വിഭാഗം-II/ 27  നിര്‍ദിഷ്ട വിഷയങ്ങള്‍

വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദ വിഷയം കേന്ദ്രീകരിച്ചായിരിക്കും ഈ വിഭാഗം.  അകൗന്‍ഡന്‍സി/ ബുക് കീപിംഗ്, ബയോളജി/ ബയോളജികല്‍ സ്റ്റഡീസ്/ ബയോടെക്‌നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കംപ്യൂടര്‍ സയന്‍സ്/ ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസ്, ഇകണോമിക്‌സ്/ ബിസിനസ് ഇകണോമിക്‌സ്, എന്‍ജിനീയറിംഗ് ഗ്രാഫിക്‌സ്, എന്റര്‍പ്രണര്‍ഷിപ്, ജിയോഗ്രഫി/ജിയോളജി, ചരിത്രം, ഹോം സയന്‍സ്, വിജ്ഞാന പാരമ്പര്യവും ഇന്‍ഡ്യയുടെ രീതികളും, നിയമപഠനം, പരിസ്ഥിതി ശാസ്ത്രം, ഗണിതം, ഫിസിക്കല്‍ എഡ്യുകേഷന്‍/ NCC / യോഗ, ഫിസിക്‌സ്, പൊളിറ്റികല്‍ സയന്‍സ്, സൈകോളജി, സോഷ്യോളജി, ടീചിംഗ് ആപ്റ്റിറ്റിയൂഡ്, അഗ്രികള്‍ചര്‍, മാസ് മീഡിയ/ മാസ് കമ്യൂണികേഷന്‍, ഫൈന്‍ ആര്‍ട്‌സ്/ വിഷ്വല്‍ ആര്‍ട്‌സ് (ശില്‍പം/ പെയിന്റിംഗ്)/വാണിജ്യ കല, പെര്‍ഫോമിംഗ് ആര്‍ട്‌സ് - (i) നൃത്തം (കഥക്/ ഭരതനാട്യം/ ഒഡീസി/ കഥകളി/ കുച്ചിപ്പുടി/ മണിപ്പൂരി (ii) നാടകം- തിയേറ്റര്‍ (iii) മ്യൂസിക് ജനറല്‍ (ഹിന്ദുസ്ഥാനി/ കര്‍ണാടക/ രബീന്ദ്ര സംഗീതം/ താളവാദ്യങ്ങള്‍/ നോണ്‍-പെര്‍കുഷന്‍) സംസ്‌കൃതം എന്നിങ്ങനെയാണ് വിഷയങ്ങള്‍. 

വിഭാഗം-III

ഈ വിഭാഗത്തില്‍ ഒരു പൊതു പരീക്ഷ ഉണ്ടായിരിക്കും. പൊതുവിജ്ഞാനം, ആനുകാലിക കാര്യങ്ങള്‍, പൊതു മാനസിക ശേഷി, സംഖ്യാപരമായ കഴിവ്, അളവ് യുക്തി (അടിസ്ഥാന ഗണിതശാസ്ത്ര ആശയങ്ങളുടെ ലളിതമായ പ്രയോഗം ഗണിത/ബീജഗണിത ജ്യാമിതി/മെന്യൂറേഷന്‍), ലോജികല്‍, അനലിറ്റികല്‍ റീസനിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് സമയം. 75 ചോദ്യങ്ങളില്‍ 60 എണ്ണത്തിന് ഉത്തരമെഴുതണം.

Keywords: News, National, India, New Delhi, Top-Headlines, Education, Entrance-Exam, CUET 2022 Registrations Begin: How to Apply for Common Entrance, Exam Pattern & Other Details

Post a Comment