Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിയെ നിഷ്കളങ്ക ഭക്തിയുടെ നിറകുടമെന്ന് വർണിച്ച് അനൗൻസർ; സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച

Criticism of the announcer's words at the government event#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 02.04.2020) വ്യവസായ വകുപ്പിൻ്റെ പരിപാടിയിൽ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിയെ നിഷ്കളങ്ക ഭക്തിയുടെ  നിറകുടമെന്ന് അനൗൻസർ വർണിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർചയായി. എൽഡിഎഫ് സർകാറിനും വകുപ്പ് തല പൊതുപരിപാടികൾക്കും ചേരാത്ത വാക്ക് പ്രയോഗങ്ങളാണ് വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെൽ- ഇഎംഎൽ ഉദ്ഘാടനം നിർവഹിക്കവെ ഉയർന്നതെന്ന് ഇവർ വിമർശിക്കുന്നു.

  
Kasaragod, Kerala, News, Top-Headlines, Social-Media, Pinarayi-Vijayan, Minister, Video, MLA, Ministers, Criticism of the announcer's words at the government event.


നിഷ്കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാൻ കഴിയൂവെന്ന സന്ദേശം ഉണർത്തി കൊണ്ട് മുഖ്യമന്ത്രി ഉൾപെടെ ഉള്ള പ്രമുഖ വ്യക്തിത്വങ്ങൾ ദീപം തെളിയിക്കുന്നുവെന്നായിരുന്നു വേദിയിൽ നിന്നുയർന്ന വാക്കുകൾ. വ്യവസായ വകുപ്പിൻ്റെ പരിപാടിയിൽ ആധ്യാത്മിക ചിന്തകൾ ഉണർത്തുന്ന വരികളും വർണനയും ഉണ്ടായതാണ് സാമൂഹ്യ മാധ്യമങ്ങളിൽ  എതിർപ്പിന് ഇടയാക്കിയത്.

എൽഡിഎഫ് സർകാറിൻ്റെ നിലപാടുകൾക്ക് ചേരാത്ത വാക്ക് പ്രയോഗങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമായി. അതേസമയം മുഖ്യമന്ത്രി പ്രതികരിക്കാത്തത് അത് വലിയ സംഭവം അല്ലാത്തത് കൊണ്ടാണെന്നും അനൗൻസർക്ക് ഇക്കാര്യത്തിലുള്ള പരിചയക്കുറവ് മൂലമാണെന്നും  മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നു. സർകാർ പരിപാടിയിൽ യോഗ്യതകൾ ഇല്ലാത്ത പുറത്തുനിന്നുള്ള വ്യക്തിയായിരുന്നു അനൗൻസർ എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Top-Headlines, Social-Media, Pinarayi-Vijayan, Minister, Video, MLA, Ministers, Criticism of the announcer's words at the government event.

Post a Comment