Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാദങ്ങൾ ബാക്കിയാക്കി സന്തോഷ് പടിൽ മണ്ണിലേക്ക് മടങ്ങി

Contractor Santhosh Patil's body cremated in Belagavi District #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 14.04.2022) ഉഡുപിയിലെ ലോഡ്ജിൽ വിഷം അകത്തു ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു വാഹിനി ദേശീയ ജനറൽ സെക്രടറിയും കരാറുകാരനുമായ സന്തോഷ് കെ പടിലിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ ബെലഗാവി ബഡാസ് ഗ്രാമത്തിൽ ലിംഗായത്ത് സമുദായാചാരപ്രകാരം മണ്ണിൽ മറവുചെയ്തു.
                      
News, National, Karnataka, Top-Headlines, Mangalore, Dead body, District, Udupi, Police, Contractor Santhosh Patil, Contractor Santhosh Patil's body cremated in Belagavi District.

ബുധനാഴ്ച മണിപ്പാൽ കസ്തൂർബാ മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർടം കഴിഞ്ഞ് രാത്രി പത്തോടെ പുറപ്പെട്ട, മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ഇന്ന് രാവിലെ ആറിനാണ് സന്തോഷിന്റെ വസതിയിൽ എത്തിയത്. ഗ്രാമവാസികൾ ഒന്നടങ്കം രാത്രി മുഴുവൻ കണ്ണടക്കാതെ മൃതദേഹത്തിന്റെ വരവും കാത്തിരിക്കുന്നുണ്ടായിരുന്നു.

മറവുചെയ്യാനുള്ള ഒരുക്കങ്ങൾ കുടുംബം നടത്തുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് അദിവേശ് ഇറ്റഗി നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം ഏറെ നേരം അനിശ്ചിതത്വം സൃഷ്ടിച്ചു. ബിജെപി നേതാക്കൾ വന്ന് സന്തോഷിന്റെ കുടുംബം ആഗ്രഹിക്കുന്ന ഉറപ്പുകൾ കൊടുത്തിട്ടാവാം സംസ്കാരം എന്ന് പറഞ്ഞാണ് അദ്ദേഹം തടസപ്പെടുത്തിയത്. എന്നാൽ ഇതിന് അധികം വഴങ്ങാതെ കുടുംബം സംസ്കരണ ചടങ്ങുകളിലേക്ക് കടന്നു.

മൃതദേഹത്തിന്റെ പോസ്റ്റ് മോർടം ബന്ധുക്കളുടെ തടസപ്പെടുത്തൽ കാരണം ബുധനാഴ്ച ഏറെ വൈകിയിരുന്നു. മരണത്തിന് കാരണക്കാരൻ എന്ന് ആരോപിക്കപ്പെടുന്ന ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കെ എസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കില്ലെന്ന് ശഠിച്ച സഹോദരൻ സുരേഷ് പടിൽ പോസ്റ്റ് മോർടം നടപടികൾക്കും തടസം നിൽക്കുകയായിരുന്നു. വെസ്റ്റേൺ റേൻജ് ഐ ജി ദേവജ്യോതി റായ്, ഉഡുപി ജില്ല പൊലീസ് സൂപ്രണ്ട് വിഷ്ണുവർധൻ എന്നിവർ ഇടപെട്ട് സംസാരിച്ചതിനെത്തുടർന്നാണ് കുടുംബം വഴങ്ങിത്.

മൃതദേഹം വീർക്കുകയും ദുർഗന്ധം വമിച്ചു തുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണെന്ന് ഐജിയും എസ് പിയും ബന്ധുക്കളെ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോർടം വൈകുന്നത് തെളിവുകൾ നശിക്കാൻ ഇടയാക്കുമെന്നുകൂടി ഇരുവരും കുടുംബത്തെ അറിയിക്കുകയും കേസ് അന്വേഷണത്തിൽ നീതിപൂർവം പ്രവർത്തിക്കുമെന്ന ഉറപ്പും നൽകി. തുടർന്നാണ് വൈകുന്നേരം 5.30ന് മൃതദേഹം പോസ്റ്റ് മോർടത്തിനെടുത്തത്. തുടർനടപടികൾ പൂർത്തിയാക്കി രാത്രി 10നാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനായത്.

Keywords: News, National, Karnataka, Top-Headlines, Mangalore, Dead body, District, Udupi, Police, Contractor Santhosh Patil, Contractor Santhosh Patil's body cremated in Belagavi District.
< !- START disable copy paste -->

Post a Comment