വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള മരുതംകണ്ടത്തില്‍ കോല്‍ക്കളി പരിശീലനത്തിന് പോയപ്പോള്‍ വിശപ്പാമ്പായ മണ്ഡലിയാണ് കടിച്ചത്. പാമ്പിനെ കണ്ടെത്തി കൊന്നതിന് ശേഷം ചത്ത പാമ്പിനേയും കൊണ്ട് വീട്ടിലെത്തി പാമ്പ് കടിച്ച വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കുഞ്ഞിരാമനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറിങ് തൊഴിലാണിയാണ് കുഞ്ഞിരാമന്‍. നാട്ടിലെ എല്ലാ പൊതു കാര്യങ്ങളിലും സജീവമായിരുന്നു.
ഭാര്യ: ബാലാമണി.
മക്കള്‍: നിധീഷ് (പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), നാനൂസ് (ഗള്‍ഫ്), നികേഷ്.
മരുമക്കള്‍: ഇന്ദു കോട്ടപ്പാറ, വീണ കവ്വായി.
സഹോദരി: ലത.
Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Congress, Died, Snake Bite, Obituary, Congress leader died of snake bite.
< !- START disable copy paste -->