കാഞ്ഞങ്ങാട്: (www.kasargodvartha.com) വര്‍ക് ഷോപ് ജീവനക്കാരുടെ വിശ്രമമുറിയില്‍ നിന്നും അരലക്ഷം രൂപ കവർന്നെന്ന കേസിൽ യുവതിയെ പൊലീസ് സമർഥമായി പിടികൂടി. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന മൈസുറു ജില്ലയിലെ ശിവകാമി (28) യെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
മാണിക്കോത്ത് ദീപം മോടോര്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് യുവതി പണം കവര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വര്‍ക് ഷോപില്‍ മോഷണം നടന്നത്. ഇതിന്റെ മുകള്‍ നിലയിലെ വിശ്രമമുറിയിലാണ് തൊഴിലാളികളും ഉടമയും വസ്ത്രങ്ങള്‍ മാറിയിടാന്‍ വെക്കാറുള്ളത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഞ്ചു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുമായി നാടോടി സ്ത്രീ വര്‍ക് ഷോപിലെത്തിയത്. യുവതി പണം മോഷ്ടിച്ച് ബ്ലൗസിനുള്ളില്‍ തിരുകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാണിക്കോത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടോയില്‍ യുവതിയും കുട്ടിയും കയറി പോകുന്നതിന്റെ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്ന നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് പിടിയിലായത്. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഒടയംചാലിലെ വിനോദിന്റെ പോകറ്റിലുണ്ടായിരുന്ന 45,000 ത്തോളം രൂപയും ജീവനക്കാരനായ പ്രഫുല്‍ ചേറ്റുകുണ്ട്, ഗിരീഷ് മൂലക്കണ്ടം എന്നിവരുടെ 5,000 ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിൽ നടന്ന സമഗ്ര അന്വേഷണമാണ് ഒടുവിൽ യുവതിയെ കുടുക്കിയത്.
Keywords: Kerala, Kasaragod, News, Kanhangad, Arrest, Top-Headlines, Theft, Cheruvathur, Railway station, Complaint of theft; woman arrested
Arrest | 'വര്‍ക്‌ഷോപ് ജീവനക്കാരുടെ വിശ്രമമുറിയില്‍ നിന്നും അരലക്ഷം രൂപ കവർന്നു'; യുവതിയെ പൊലീസ് സമർഥമായി പിടികൂടി; പണം മോഷ്ടിച്ച് ബ്ലൗസില്‍ തിരുകുന്നതിന്റെ സിസിടിവി ദൃശ്യം തുണയായി
Complaint of theft; woman arrested
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തക