city-gold-ad-for-blogger

Investigation | ഗോഡൗണില്‍ നിന്നും മൃഗങ്ങളുടെ 16 ലക്ഷത്തിന്റെ ഉപ്പിലിട്ട കുടല്‍ കടത്തിയ പ്രതികള്‍ തമിഴ്‌നാട്ടില്‍ വലയിലായതായി സൂചന

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ടെ ഗോഡൗണില്‍ നിന്നും മൃഗങ്ങളുടെ 16 ലക്ഷത്തിന്റെ ഉപ്പിലിട്ട കുടല്‍ കടത്തിയ പ്രതികള്‍ തമിഴ്‌നാട്ടില്‍ വലയിലായതായി സൂചന. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് രാത്രിയാണ് ചൗക്കി മജലിലെ ഗോഡൗണില്‍ നിന്നും 16 ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപ്പിലിട്ട കുടലുമായി നാല് ബൈകുകളിലായി ആറ്‌ അസം സ്വദേശികള്‍ മുങ്ങിയത്. ഇവ വിദേശത്തേക്ക് കയറ്റിയയക്കാന്‍ വച്ചതായിരുന്നു. ചൈനയായിരുന്നു പ്രധാന മാര്‍കറ്റ്.
  
Investigation | ഗോഡൗണില്‍ നിന്നും മൃഗങ്ങളുടെ 16 ലക്ഷത്തിന്റെ ഉപ്പിലിട്ട കുടല്‍ കടത്തിയ പ്രതികള്‍ തമിഴ്‌നാട്ടില്‍ വലയിലായതായി സൂചന

സ്ഥാപന ഉടമകളായ വയനാട് വടുവം ചാലിലെ അബ്ദുല്‍ അസീസ്, ഉളിയത്തടുക്കയിലെ മുഹമ്മദ് ശാഫി എന്നിവരുടെ പരാതിയിലാണ് അസം സ്വദേശികളായ അസറത് അലി, ശഫീഖുല്‍, ഖൈറുല്‍, മുഹില്‍ ബുല്‍, ഉമര്‍ ഫാറൂഖ്, അശ്റഫുല്‍ ഇസ്ലാം എന്ന ബാബു എന്നിവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തത്.

സ്ഥാപനത്തിന്റെ ഗോഡൗണില്‍ 80 ചാക്കുകളില്‍ സൂക്ഷിച്ച ഏഴ് ടണ്‍ തൂക്കം വരുന്ന 5,200 കുടലും സ്ഥാപനത്തിലെ തന്നെ മോടോര്‍ ബൈകുകളുമാണ് നഷ്ടപ്പെട്ടത്. ബൈകുകള്‍ പിന്നീട് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായതെന്നാണ് വിവരം. പൊലീസ് സംഘം തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Robbery, Theft, Police, Investigation, Bike, Case, Complaint, Complaint of theft; Indications that the accused traped in Tamil Nadu.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia