കാസര്‍കോട്: (www.kasargodvartha.com 13.04.2022) മൂന്ന് മാസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളം വഴി കള്ളക്കടത്ത് സ്വര്‍ണവുമായി ഇറങ്ങിയ കണ്ണൂര്‍ സ്വദേശിയെ റാഞ്ചി സ്വര്‍ണം തട്ടിയെടുത്തെന്ന സംഭവത്തിൽ ഉള്‍പെട്ട യുവാവിനെ കിട്ടാനായി 18കാരനായ സഹോദരനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പിച്ച് മർദിച്ചെന്ന സംഭവത്തിൽ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി.
അശ്ഫാഖ്, ജഅഫര്‍ എന്നിവരാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോലി കഴിഞ്ഞിട്ടും യുവാവ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മശ്ഹൂദിന്റെ പിതാവ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മിസിങ്ങിനാണ് പൊലീസ് ആദ്യം കേസെടുത്തത്. അന്വേഷണം നടത്തിയപ്പോഴാണ് സ്വര്‍ണക്കടത്ത് സംഘം അന്വേഷിക്കുന്ന സഹോദരനെ കിട്ടാനാണ് 18കാരനെ തട്ടികൊണ്ട് പോയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
പൊലീസ് പിന്തുടരുന്നതായി അറിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ യുവാവിനെ നുള്ളിപ്പാടിയില്‍ ഇറക്കി സംഘം കടന്നു കളയുകയായിരുന്നു. പിന്നീട് യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാര്‍ക്കൊപ്പം വിട്ടു. ബുധനാഴ്ച രാവിലെ യുവാവിന്റെ മൊഴിയെടുത്ത ശേഷം ഉച്ചയോടെ കോടതില്‍ ഹാജരാക്കിയിട്ടുണ്ട്. യുവാവിന്റെ മൊഴി രേഖപ്പെടുത്താന്‍ കോടതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. യുവാവ് കോടതിയില്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക എന്ന് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന കണ്ണുരിലെ അര്‍ജുന്‍ ആയങ്കി-ആകാശ് തില്ലങ്കേരി ടീമിന്, സ്വര്‍ണം കൊണ്ട് വരുന്ന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് വഴി ലക്ഷങ്ങള്‍ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന് കിട്ടിയിട്ടുണ്ടെന്നാണ് കാസര്‍കോട്ടെ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ പേരില്‍ ചേരങ്കൈ യുവാവിനെ പലവട്ടം അന്വേഷിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്നാണ് അനുജനെ ക്വടേഷന്‍ സംഘത്തെവെച്ച് തട്ടിയെടുത്ത് മര്‍ദിച്ചതെന്നാണ് വിവരം.
Keywords: News, Kerala, Kasaragod, Top-Headlines, Kidnap, Kidnap-case, Investigation, Police, Complaint, Complaint of kidnap; police investigates.
< !- START disable copy paste -->