Join Whatsapp Group. Join now!
Aster MIMS 10/10/2023

11 കോടി രൂപയുടെ നാണയങ്ങള്‍ കാണാതായ സംഭവം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

Coins worth Rs 11 crore missing from SBI vaults #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ(എസ്ബിഐ)യുടെ രാജസ്താനിലെ മെഹന്ദിപൂര്‍ ശാഖയില്‍ സൂക്ഷിച്ച നാണയങ്ങളാണ് കാണാതായത്. ബാങ്ക് ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.

സംഭവത്തില്‍ നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാങ്കില്‍ സൂക്ഷിച്ച 13 കോടി രൂപയുടെ നാണയങ്ങളില്‍ കുറവുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാണയമെണ്ണാന്‍ സ്വകാര്യ ഏജെന്‍സിയെ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ രണ്ട് കോടിയുടെ നാണയം മാത്രമാണ് കണ്ടെത്താനായത്.

New Delhi, News, National, Top-Headlines, CBI, Business, Police, Case, Missing, Bank, Coins worth Rs 11 crore missing from SBI vaults.

Keywords: New Delhi, News, National, Top-Headlines, CBI, Business, Police, Case, Missing, Bank, Coins worth Rs 11 crore missing from SBI vaults.

Post a Comment