താഴെ പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന കവിത ടെക്സ്റ്റയില്‍സില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. വസ്ത്രാലയ ഉടമ പരപ്പയിലെ കെ ടി ഗ്രേസി കട അടച്ച് വീട്ടിലേക്ക് പോയ സമയത്തായിരുന്നു തീപ്പിടുത്തം ഉണ്ടായത്.
പുക ഉയരുന്നത് കണ്ട സമീപത്തെ കടയുടമകള്‍ ഷടറിന്റെ പൂട്ട് തകര്‍ത്ത് സമീപത്തെ വീട്ടില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
ഷോര്‍ട് സര്‍ക്യൂടാണ് തീപിടുത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Parappa, Top-Headlines, Ladies-dress, Fire, Investigation, Vellarikundu, Police, Clothing textiles on fire.
< !- START disable copy paste -->