Join Whatsapp Group. Join now!
Aster MIMS 10/10/2023

അസ്യൂസ് വിവോബുക് കെ15: ഒഎല്‍ഇഡി ഡിസ്‌പ്ലേ, അതുതന്നെയാണ് ഈ ലാപ്‌ടോപിന്റെ ഏറ്റവും വലിയ പ്രത്യേകത, റിവ്യൂ

ASUS Vivobook K15 review #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 08.04.2022) അസ്യൂസ് എന്ന കംപനി പുറത്തിറക്കിയിരിക്കുന്ന അസ്യൂസ് വിവോബുക് കെ15 എന്ന ലാപ്‌ടോപിന്റെ റിവ്യൂ നോക്കാം. ഒഎല്‍ഇഡി ഡിസ്‌പ്ലേ ആയിട്ടാണ് ഇത് എത്തിയിരിക്കുന്നതെന്നാണ് ഇതിന്റെ ആദ്യത്തെ പ്രത്യേകത. അതിനാല്‍ തന്നെ മികച്ച ക്വാളിറ്റി ഡിസ്‌പ്ലേ തന്നെയാണിതിന്. 15.6 ഇഞ്ച് വലിപ്പമാണിതിന്.

ഈ ഒരു ലാപ്‌ടോപിന് പ്ലാസ്റ്റിക് ബില്‍ഡാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്ടുകഴിഞ്ഞാല്‍ ഇത് മെറ്റാലിക് ആണോ എന്ന് തോന്നിപ്പോകും. കാരണം അത്രയും ക്വാളിറ്റി മെറ്റീരിയലാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ലാപ്‌ടോപില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ കീബോര്‍ഡ് ലേഔട് കണ്ടുകഴിഞ്ഞാല്‍ മെറ്റാലിക് ബില്‍ഡ് ക്വാളിറ്റി ഫീല്‍ ചെയ്യുമെന്നും റിവ്യൂ വ്യക്തമാക്കുന്നുണ്ട്. അതുപോലെ കീബോര്‍ഡ് ഏരിയയില്‍ ന്യുമറിക് പാഡും നല്‍കിയിട്ടുണ്ട്.

New Delhi, News, National, Top-Headlines, Technology, Laptop, Laptop-Reviews, Business, ASUS Vivobook K15 review

കീസ് എല്ലാം നല്ല രീതിയില്‍ അറേന്‍ജ് ചെയ്തിരിക്കുന്നു. കീബോര്‍ഡ് പ്രസിങ് നല്ല സ്മൂത്താണ്. ഇതിന്റെ ഡിസ്‌പ്ലേ, ഒഎല്‍ഇഡി ഡിസ്‌പ്ലേ അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ. സാധാരണ ഒഎല്‍ഇഡി ഡിസ്‌പ്ലേ ആയിട്ട് വരുന്ന ലാപ്‌ടോപുകള്‍ക്കെല്ലാം വലിയ വിലയാണ്. ആ സാഹചര്യത്തില്‍ നമുക്ക് താങ്ങാനാകുന്ന വിലയില്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നത് തന്നെയാണ് ഈ ഒരു ലാപ്‌ടോപിന്റെ പ്രത്യേകതയെന്നും റിവ്യൂകളില്‍ വ്യക്തമാകുന്നുണ്ട്.

മികച്ച കളര്‍ റീപ്രോഡക്ഷന്‍ ആണ് ഈ ലാപ്‌ടോപിന്റെ മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ ഫോടോഷോപ്, എഡിറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കളര്‍ വളരെ കറക്റ്റ് ആണ്. മാത്രമല്ല, ഇതില്‍ സിനിമകളൊക്കെ കാണുമ്പോള്‍ അതിന്റെ ഒര്‍ജിനല്‍ കളറില്‍ തന്നെ നമുക്ക് ആസ്വദിക്കാന്‍ ഈയൊരു ഒഎല്‍ഇഡി ഡിസ്‌പ്ലേ സഹായിക്കും. അതുപോലെ മികച്ചൊരു സൗന്‍ഡ് ക്വാളിറ്റിയും ഇതിന്റെ പ്രത്യേകതയാണ്.

അതിനാല്‍ സിനിമകള്‍ കാണുമ്പോള്‍ അതിന്റെ മികച്ച ക്വാളിറ്റിയില്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് റിവ്യൂസ് വ്യക്തമാക്കുന്നത്. അതുപോലെ ഫോടോഷോപ്, എഡിറ്റിങ്, ഡേ ടു ഡേ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. എന്നാല്‍ ഒരു ഹെവി ഗെയിമിങിന് വേണ്ടി തയ്യാറാക്കിയ ഒരു ലാപ്‌ടോപ് അല്ല ഇത്. അസ്യൂസ് വിവോബുക് കെ15 ലാപ്‌ടോപിന്റെ വില 46,990 ആണ്. ഈ ഒരു വിലയില്‍ മികച്ച ഡിസ്‌പ്ലേയിലും മികച്ച സൗന്‍ഡ് ക്വാളിറ്റിയിലും മികച്ച ബില്‍ഡ് ക്വാളിറ്റിയിലും നമുക്ക് വാങ്ങാന്‍ സാധിക്കുന്നുവെന്നതാണ് ഈ ലാപ്‌ടോപിന്റെ പ്രത്യേകത.

Keywords: New Delhi, News, National, Top-Headlines, Technology, Laptop, Laptop-Reviews, Business, ASUS Vivobook K15 review.
< !- START disable copy paste -->

Post a Comment