city-gold-ad-for-blogger

Court Sentence | 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 40 വർഷം തടവും 1.5 ലക്ഷം രൂപയും ശിക്ഷ വിധിച്ചു

കാസർകോട്:(www.kasargodvartha.com) 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ 40 വർഷം തടവിനും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സജീവ്‌ എന്ന സജിതിനെ (30) ആണ് കാസർകോട്‌ അഡീഷനൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ ജഡ്‌ജ്‌ (ഒന്ന്) എ വി ഉണ്ണികൃഷ്‌ണൻ ശിക്ഷിച്ചത്‌.
            
Court Sentence | 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 40 വർഷം തടവും 1.5 ലക്ഷം രൂപയും ശിക്ഷ വിധിച്ചു

2016 എപ്രിൽ 14 നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. ഓടോറിക്ഷ ഡ്രൈവറായ യുവാവ് പെൺകുട്ടിയെ തന്റെ ഓടോറിക്ഷയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ലൈംഗികമായി പീഡിപ്പിച്ചതിന്‌ ഐപിസി നിയമപ്രകാരം 15 വർഷം തടവും അര ലക്ഷം രൂപ പിഴയും പോക്‌സോ നിയമപ്രകാരം 15 വർഷം തടവും അര ലക്ഷം രൂപ പിഴയും ലൈംഗിക പീഡനം നടത്താൻ കൊണ്ടുപോയ കുറ്റത്തിന്‌ 10 വർഷം തടവും അര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവും അനുഭവിക്കണം. ശിക്ഷകൾ ഒന്നിച്ച്‌ അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ രണ്ട്‌ വർഷം അധിക തടവ്‌ അനുഭവിക്കണം.

കാസർകോട്‌ എസ്‌എംഎസ്‌ ഡിവൈഎസ്‌പി എം വി സുകുമാരനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂടർ പി ആർ പ്രകാശ്‌ അമ്മണ്ണായ ഹാജരായി. പ്രതി ജാമ്യത്തിലിറങ്ങി പെൺകുട്ടിയുടെ അമ്മയെയും സഹോദരിയെയും വീട്ടിൽകയറി കുത്തിപരിക്കേൽപ്പിച്ചെന്ന കേസിൽ വിചാരണ നടക്കുകയാണ്‌.

Keywords: News, Kerala, Kasaragod, Top-Headlines, Court-order, Assault, Case, Fine, Sentenced, Molestation, Assault case; youth sentenced to 40 years in prison and fined Rs 1.5 lakh.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia