പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ സ്‌കാനിംഗ് പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ഒന്നര മാസത്തോളം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കൂടാതെ നാല് ആണ്‍ മക്കളും ഇയാള്‍ക്കുണ്ട്. ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് കോടതിയുടെ അനുമതി തേടുന്നതടക്കമുള്ള കാര്യങ്ങള്‍ നടന്നു വരികയാണെന്നാണ് വിവരം. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനാണ് കേസ് അന്വേഷിക്കുന്നത്.
Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Molestation, Assault, Case, Student, Girl, Father, Arrest, Pocso, Assault case; man arrested.
< !- START disable copy paste -->