Join Whatsapp Group. Join now!
Aster MIMS 10/10/2023

മക്കയില്‍ ഭിക്ഷാടനം നടത്തിയ ഏഷ്യന്‍ സ്ത്രീ അറസ്റ്റില്‍; 1,17,000 റിയാല്‍ പിടിച്ചെടുത്തു

Arrest of a woman who collected 117,000 riyals from begging #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മക്ക: (www.kasargodvartha.com 04.04.2022) മക്കയില്‍ ഭിക്ഷാടനം നടത്തിയ ഏഷ്യന്‍ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇവരില്‍ 1,17,000 സഊദി റിയാലും നിരവധി വിദേശ കറന്‍സികളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. സുരക്ഷാ വകുപ്പുകള്‍ ചുമത്തി പിടികൂടുന്ന ഭിക്ഷാടകരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുക.

Makha, News, Gulf, World, Saudi Arabia, Arrest, Top-Headlines, Police, Arrest of a woman who collected 117,000 riyals from begging.

ഭിക്ഷാടനം നടത്തുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും ഇതിന് സഹായിക്കുന്നവര്‍ക്കും നിയമം അനുസരിച്ച് ഒരു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മക്കയിലെയും റിയാദിലെയും പ്രദേശങ്ങളില്‍ ഭിക്ഷാടകരെ കണ്ടാല്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും 999 എന്ന നമ്പറിലും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Keywords: Makha, News, Gulf, World, Saudi Arabia, Arrest, Top-Headlines, Police, Arrest of a woman who collected 117,000 riyals from begging.

Post a Comment