300-ലധികം ഈന്തപ്പന മരങ്ങൾ സ്വന്തം കൈകൊണ്ട് നട്ടുപിടിപ്പിച്ച് ഏത് സ്വഹാബിയെ അടിമത്തത്തിൽ നിന്ന് മോചിതനാക്കാനാണ് മുഹമ്മദ് നബി (സ) സഹായിച്ചത്?
സ്വഹാബികൾ
മുഹമ്മദ് നബി (സ്വ)യില്‍ വിശ്വസിച്ച്, ഇസ്‌ലാം സ്വീകരിച്ച് നബിയോടൊത്ത് സഹവസിച്ച അനുചരന്മാരെയാണ് 'സ്വഹാബികൾ' എന്ന് പറയുന്നത്. 23 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയിൽ ലോകത്തിന് മുമ്പില്‍ സ്വഹാബാക്കളിലൂടെ ഒരു ഉത്തമസമൂഹം നിലവിൽ വന്നു. പ്രവാചകന്റെ കൂടെ സഹവസിക്കാൻ സൗഭാഗ്യം ലഭിച്ചവരും ഇസ്ലാമിക ചരിത്രത്തിൽ നിർണായകവും സുപ്രധാനവുമായ പങ്ക് വഹിച്ചവരും എന്ന നിലയിൽ വിശ്വാസികൾ ഏറ്റവും ബഹുമാനിക്കപ്പെടുന്നവരാണ് ഇവർ.
സ്വഹാബികള്‍ മൂന്ന് പദവികളിലായി വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. നുബുവ്വത്തിന്റെ ആദ്യഘട്ടത്തില്‍ (മക്ക) നബിയോടൊപ്പം കഷ്ടപ്പാടുകള്‍ ഏറെ സഹിച്ച മുഹാജിറുകള്‍, എല്ലാവിധ സഹായവും നല്‍കി മുഹാജിറുകളെ സ്വീകരിച്ച (മദീന) അന്‍സ്വാറുകള്‍, ഹിജ്‌റയുടെ ആഘാതവും പുനരധിവാസവും കഴിഞ്ഞശേഷം ഇസ്‌ലാമിലേക്ക് കടന്നുവന്ന് പ്രവാചകനോടൊത്ത് കഴിഞ്ഞു കൂടിയവര്‍ എന്നിവരാണവർ.