city-gold-ad-for-blogger

Phone Ban | പാകിസ്താനിലെ വനിതാ സർവകലാശാലകളിൽ സ്മാർട്ഫോൺ നിരോധിച്ചു; നിയമം ലംഘിച്ചാൽ 5000 രൂപ പിഴ; കാരണമിതാണ്

ഇസ്ലാമാബാദ്: (www.kasargodvartha.com) പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള എല്ലാ വനിതാ സർവകലാശാല ക്യാംപസുകളിലും വിദ്യാർഥിനികൾ സ്മാർട് ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചതായി റിപോർട്. ഖൈബർ പഖ്തൂൺഖ്വയിൽ സ്ഥിതി ചെയ്യുന്ന സ്വാബി വനിതാ സർവകലാശാല അടക്കമുള്ളവയിലാണ് നിരോധനമെന്ന് സമാ ടിവി റിപോർട് ചെയ്തു. താലിബാൻ സജീവമായ പ്രദേശമാണിതെന്നാണ് പറയുന്നത്.

Phone Ban | പാകിസ്താനിലെ വനിതാ സർവകലാശാലകളിൽ സ്മാർട്ഫോൺ നിരോധിച്ചു; നിയമം ലംഘിച്ചാൽ 5000 രൂപ പിഴ; കാരണമിതാണ്

 
ഇനി മുതൽ സ്‌മാർട്ഫോണുകൾ, ടച് സ്‌ക്രീൻ മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ സ്വാബിയുടെ ക്യാംപസുകളിൽ കൊണ്ടുവരാൻ പെൺകുട്ടികളെ അനുവദിക്കില്ലെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചതായി റിപോർട് പറയുന്നു.

യൂനിവേഴ്സിറ്റിയിലുള്ള സമയത്ത് പെൺകുട്ടികൾ സാമൂഹ്യ മാധ്യമ ആപ്ലികേഷനുകൾ അമിതമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അവരുടെ പഠനത്തെയും പെരുമാറ്റത്തെയും അവരുടെ മൊത്തത്തിലുള്ള പ്രകടനത്തെയും ബാധിക്കുമെന്നും അറിയിപ്പിൽ പറയുന്നു. നിർദേശം ലംഘിക്കുന്ന വിദ്യാർഥിനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും 5000 രൂപ പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഖൈബർ പഖ്തൂൺഖ്വയിലെമ്പാടുമുള്ള സർവകലാശാലകൾ ഇവിടെ പഠിക്കുന്ന പെൺകുട്ടികൾക്ക് പലപ്പോഴും ഇത്തരം കർശന നിയന്ത്രണങ്ങൾ ഏർപെടുത്താറുണ്ട്. പെൺകുട്ടികളുടെ വസ്ത്രധാരണം, ഹെയർസ്റ്റൈൽ എന്നിവയും ഇതിൽ ഉൾപെടുന്നു.

Keywords: All-girls university in Pakistan bans smartphones in campus, International, News, Top-Headlines, Students, Smartphone, Mobile Phone, Report, Rupees, Girls, Dressing, Hairstyle.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia