മുഖ്യമന്ത്രിയുടെ ശ്രദ്ധ പതിയാൻ എയിംസ് സമര പ്രവർത്തകർ പ്ലകാർഡുമായി പ്രതിഷേധിച്ചു
Apr 1, 2022, 22:30 IST
കാസർകോട്: (www.kasargodvartha.com 01.04.2022) മുഖ്യമന്ത്രി കെൽ ഉദ്ഘാടനത്തിനു പോകുന്ന സമയം നോക്കി ചൗക്കി പെരിയടുക്കത്ത് എയിംസ് സമര പ്രവർത്തകർ പ്ലകാർഡുമായി പ്രതിഷേധിച്ചു. എയിംസ് പ്രൊപോസലിൽ ജില്ലയുടെ പേര് ചേർക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മാസങ്ങളായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിക്കാൻ വേണ്ടി കൂടിയാണ് എയിംസ് ജനകീയ കൂട്ടായ്മ പ്ലകാർഡ് സമരം സംഘടിപ്പിച്ചത്.
അതേസമയം സമരക്കാർ പ്രതീക്ഷിച്ചു നിന്നുവെങ്കിലും മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെ ഉദ്ഘാടന വേദിയിലെത്തി. മൊഗ്രാൽ - പുത്തൂർ പന്നിക്കുന്ന് വഴിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
ആനന്ദൻ പെരുമ്പള, താജുദ്ദീൻ പടിഞ്ഞാറ്, അബ്ദുർ റഹ്‌മാൻ ബന്തിയോട്, ഗീത ജോണി സംസാരിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു. ഗണേശൻ അരമങ്ങാനം,
ജമീല അഹ്‌മദ്, കരീം ചൗക്കി, സലീം ചൗക്കി, ഹമീദ് ചേരങ്കൈ, ശാഫി കല്ലുവളപ്പിൽ, ഖദീജ, സഫ്രീന, മുരളീധരൻ പടന്നക്കാട്, ശുകൂർ കണാജെ, മഹ്‌മൂദ് കൈക്കമ്പ, ശരീഫ് മുഗു, ഗീത ജി തോപ്പിൽ, ബശീർ കൊല്ലമ്പാടി, ഹകീം ബേക്കൽ എന്നിവർ നേതൃത്വം നൽകി.

Keywords: News, Kerala, Kasaragod, Top-Headlines, Protest, Pinarayi-Vijayan, Minister, People, AIIMS activists held protest.
< !- START disable copy paste --> 