മാസും ഫൈറ്റും ഒത്തുചേര്‍ന്ന ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയത്. 13 മണിക്കൂര്‍ ആയപ്പോള്‍ തന്നെ 21 മില്യണ്‍ വ്യൂസ് കഴിഞ്ഞിരുന്നു. വീരരാഘവന്‍ എന്ന സ്‌പൈ ഏജെന്റ് ആണ് വിജയിയുടെ കഥാപാത്രം. ആദ്യം ഏപ്രില്‍ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.
മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് വിവരം.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Actor Vijay movie Beast trailer cross 22 million views.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Actor Vijay movie Beast trailer cross 22 million views.