Join Whatsapp Group. Join now!
Aster MIMS 10/10/2023

അബൂദബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ 1 മുതല്‍ നിരോധനം

Abu Dhabi to ban single-use plastics from June #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബൂദബി: (www.kasargodvartha.com07.04.2022) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പെടുത്താനൊരുങ്ങി അബൂദബി. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് കപ് അടക്കം 16 ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്നറുകളും നിരോധിക്കാനും പരിസ്ഥിതി ഏജന്‍സി ആലോചിക്കുന്നുണ്ട്.

Abudhabi, News, Gulf, World, Top-Headlines, Plastic, UAE, June, Ban, Abu Dhabi to ban single-use plastics from June.

അതേസമയം മലിനീകരണം കുറച്ച് ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിതരീതിയും പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമാണ് ഈ സമഗ്ര നയമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. പുതിയ തീരുമാനം സംബന്ധിച്ച് എമിറേറ്റിലുടനീളം ബോധവത്കരണ ക്യാംപയിന്‍ നടത്തും.

Keywords: Abudhabi, News, Gulf, World, Top-Headlines, Plastic, UAE, June, Ban, Abu Dhabi to ban single-use plastics from June.

Post a Comment