മംഗ്ളുറു: (www.kasargodvartha.com) മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രിൻസിപൽ സെക്രടറി എൻ മഞ്ചുനാഥ് ഉൾപെടെ കർണാടകയിൽ ഐഎഎസ്, കെഎഎസ്, ഐപിഎസ്, ഐഎഫ്എസ് കാഡറുകളിലെ 81 ഉദ്യോഗസ്ഥർ അഴിമതി ആരോപണ മുൾമുനയിൽ. പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിൽ നിന്ന് ലഭ്യമാവുന്ന വിവരമാണിത്. എട്ട് മുതിർന്ന ഐഎഎസുകാരിൽ മഞ്ചുനാഥ് ഒഴികെ ഏഴ് പേരും സർവീസിൽ നിന്ന് പിരിഞ്ഞിട്ടും കേസുകൾ തീർപ്പാവാത്തവരാണ്.
സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലേക്ക് 2015ൽ മെത്തകളും തലയണ ഉറകളും വാങ്ങിയതുമായി ബന്ധപ്പെട്ട് 2019ലാണ് മഞ്ചുനാഥിന് എതിരെ കേസ് ചാർജ് ചെയ്തത്. ആ കേസ് കഴിഞ്ഞു എന്ന് അവകാശപ്പെടുന്ന അദ്ദേഹം കൂടുതൽ കാര്യങ്ങൾ പറയാൻ കൂട്ടാക്കുന്നില്ല. മുതിർന്ന കെഎഎസ് ഉദ്യോഗസ്ഥനും നഗരവികസന ഡെപ്യൂടി സെക്രടറിയുമായ എലിഷ ലൂയിസ് കഴിഞ്ഞ വാരമാണ് സസ്പെൻഷനിലായത്. എൻജിനിയർമാരോട് സ്ഥാനക്കയറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതികളിലാണ് കെഎഎസ് ഓഫീസേർസ് അസോസിയേഷൻ പ്രസിഡണ്ടുകൂടിയായ എലിഷക്കെതിരെ നടപടിയുണ്ടായത്.
കെ മത്തായി എന്ന മുതിർന്ന കെഎഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ കർണാടകയിൽ ആം ആദ്മി പാർടിയുടെ മുഖമാണ്. 10 വർഷ കെഎഎസ് സേവനത്തിനിടെ 28 തവണ സ്ഥലംമാറ്റങ്ങൾ നേരിട്ട ഇദ്ദേഹത്തിന് ഉയർന്നത് അഴിമതി, ക്രമക്കേട് ആരോപണങ്ങളായിരുന്നു. പിരിഞ്ഞയുടൻ ആപിൽ അഭയം തേടി. സർവീസിലിരിക്കെ തന്നെ 18 വർഷം വേട്ടയാടിയ അഴിമതിക്കേസ് റിട. ഐ.എ.എസ് ഓഫീസർ എകെ മോണപ്പയെ പിന്തുടരുന്നു. 1998ൽ ഗസറ്റഡ് പ്രൊബേഷണർമാരുടെ റിക്രൂട് മെന്റിലായിരുന്നു മോണപ്പ പെട്ടത്. ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്എം രാജു പിരിഞ്ഞിട്ടും 'മിറാക്ൾ ഡ്രിങ്ക്സ്' സാമ്പത്തിക ഇടപാട് കേസിൽ വെള്ളം കുടിക്കുന്നു.
Keywords: News, National, Karnataka, Mangalore, Top-Headlines, Minister, Secretary, Political Party, 81 Karnataka bureaucrats facing disciplinary action.
< !- START disable copy paste -->