വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതൽ ഇവരെ പിന്തുടർന്നിരുന്നു. ആദൂർ കുണ്ടാറിൽ കാറിന് കുറുകെ എക്സൈസ് വാഹനം ഇട്ടാണ് യുവാക്കളെ പിടികൂടിയത്.
ബെംഗ്ളൂറിൽ നിന്നാണ് എംഡിഎംഎ കാസർകോട്ടേക്ക് വിൽപ്പനയ്ക്കായി എത്തിക്കുന്നതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നതെന്നും കാസർകോട്ടും ദക്ഷിണ കന്നഡ ജില്ലകളിലും മയക്കുമരുന്ന് എത്തിക്കുന്ന വൻ റാകറ്റിലെ കണ്ണികളാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ 10 ലക്ഷത്തിലേറെ വില വരുമെന്ന് കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Arrest, MDMA, Police, Investigation, Car, Excise, Adhur, Kundar, Youth, Crime, 4 arrested with MDMA.< !- START disable copy paste -->