Join Whatsapp Group. Join now!
Aster MIMS 10/10/2023

'പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട്'; 2 പേരെ സമർഥമായി കുടുക്കി പൊലീസ്

Youths arrested with MDMA, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 29.03.2022) പന്തൽ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്ന രണ്ടു പേരെ സമർഥമായി കുടുക്കിയതായി പൊലീസ് അറിയിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിയാസ് (32), ഇർശാദ് (38) എന്നിവരെയാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കാസർകോട് ഇൻസ്‌പെക്ടർ അജിത് കുമാറും ചേർന്ന് പിടികൂടിയത്.
                                              
News, Kerala, Kasaragod, MDMA, Top-Headlines, Drugs, Police, Video, Arrest, Liquor, Youths arrested with MDMA.

'മദ്യം വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ നിയാസിൽ നിന്ന് 1.300 കിലോ ഗ്രാം കഞ്ചാവും ഇർശാദിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും പിടികൂടി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂടറും പിടിച്ചെടുത്തു', പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധനയിൽ പങ്കെടുത്തു.



യുവാക്കളെ പിടികൂടിയ സംഘത്തിൽ കാസർകോട് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ വിഷ്ണു പ്രസാദ്, വേണുഗോപാൽ, രഞ്ജിത് കുമാർ എന്നിവരും കാസർകോട് ഡിവൈഎസ്പിയുടെ സ്‌ക്വാഡിൽ പെട്ട ശിവകുമാർ, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല എസ്, നിതിൻ സാരങ്, വിജയൻ, സുഭാഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Keywords: News, Kerala, Kasaragod, MDMA, Top-Headlines, Drugs, Police, Video, Arrest, Liquor, Youths arrested with MDMA.
< !- START disable copy paste -->

Post a Comment