Join Whatsapp Group. Join now!
Aster MIMS 10/10/2023

'യുവാവ് ഏഴുമാസം ഗർഭിണിയായ ഭാര്യയെ കൊന്നു; മൃതദേഹം കനാലിൽ തള്ളി'

Young man kills his pregnant wife, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗളൂരു:(www.kasargodvartha.com 22.03.2022) പ്രണയിച്ച യുവതിയെ വിവാഹം ചെയ്ത യുവാവ് അവൾ ഏഴു മാസം ഗർഭിണിയായിരിക്കെ കൊന്ന് മൃതദേഹം കനാലിൽ എറിഞ്ഞതായി പൊലീസ്.മൈസൂറിനടുത്ത ഉഡ്ബുർ ഗ്രാമത്തിൽ സ്വാമി-ലക്ഷ്മി ദമ്പതികളുടെ മകൾ അശ്വിനിയാണ്(23) കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷിവകുപ്പിലെ കരാർ ഡ്രൈവർ മൈതാനഹള്ളിയിലെ നന്ദീഷിന്റെ മകൻ പ്രമോദിനെ(26) പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം ഏറ്റുപറഞ്ഞതിനെത്തുടർന്ന് അറസ്റ്റ് ചെയ്തതായും അധികൃതർ പറഞ്ഞു.
              
News, Karnataka, Top-Headlines, Mangalore, Killed, Wife, Man, Crime, Police, Investigation, Dead body, Pregnant wife, Young man kills his pregnant wife.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ വർഷം ജനുവരി 13നായിരുന്നു ഇരുവരുടെയും വിവാഹം. ദാമ്പത്യം നല്ലനിലയിൽ മുന്നോട്ട് പോവുന്നതിനിടെ ഭാര്യാവീട്ടുകാരോട് പണം ആവശ്യപ്പെടാൻ പ്രമോദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും നിർബന്ധിച്ചുകൊണ്ടിരുന്നുവെന്ന് അശ്വിനിയുടെ പിതാവ് സ്വാമി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഭാര്യയുടെ സ്വർണാഭരണങ്ങൾ പ്രമോദ് ബാങ്കിൽ പണയംവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് അശ്വിനിയെ രക്ഷിതാക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ദമ്പതികൾക്ക് താമസിക്കാൻ ഹിങ്കലിലെ നന്ദേശ്വര ലേഔടിൽ വീട് ഏർപാടാക്കുകയും ചെയ്തു. എന്നാൽ അവിടെയും മകളെ ഭർത്താവ് ഉപദ്രവിച്ചു.

വെള്ളിയാഴ്ച രാത്രി മർദ്ദനത്തെത്തുടർന്ന് യുവതി മരിച്ചു. മൃതദേഹം കൃഷിവകുപ്പിന്റെ കാറിൽ കയറ്റി ബെളവാഡി കനാലിൽ തള്ളി. അടുത്ത ദിവസം പതിവുപോലെ ജോലിക്ക് പോവുകയും ചെയ്തു. എന്നാൽ താങ്കളാഴ്ച വൈകുന്നേരം വിജയനഗർ പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രമോദ് സംഭവം വിവരിച്ചു. ഇതേത്തുടർന്ന് പ്രതിയെ കനാലിൽ കൊണ്ടുപോയ പൊലീസ് നീന്തൽ വിദഗ്ധരുടേയും അഗ്നിശമന സേനയുടേയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. പ്രമോദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അയാളെ അറസ്റ്റ് ചെയ്തു.

ആസൂത്രിത കൊലയാണെന്ന് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. പതിവിന് വിപരീതമായി കൃഷിവകുപ്പിന്റെ വാഹനം പ്രമോദ് സംഭവദിവസം താമസസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. മൃതദേഹം മാറ്റുമ്പോൾ സംശയം തോന്നാതിരിക്കാനാണിത്.

എന്നും രക്ഷിതാക്കളെ മൊബൈൽ ഫോണിൽ വിളിക്കുമായിരുന്ന അശ്വിനിയുടെ കോളുകൾ ഒന്നും ശനിയാഴ്ച വന്നിരുന്നില്ല. മകൾ ഫോൺ അറ്റൻഡ് ചെയ്തതുമില്ല. ഇതേത്തുടർന്ന് അന്വേഷിച്ചു ചെന്നെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ സഹോദരി യശസ്വിനി അശ്വിനിയെ കാണാനില്ലെന്ന പരാതി വിജയനഗർ പൊലീസ് സ്റ്റേഷനിൽ നൽകി. ഇതറിഞ്ഞാണ് പ്രമോദ് സ്റ്റേഷനിൽ ഹാജരായത്.

സംഭവത്തെത്തുടർന്ന് പ്രമോദിന്റെ പിതാവും മാതാവും സഹോദരിയും ഒളിവിൽ പോയി. അവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Keywords: News, Karnataka, Top-Headlines, Mangalore, Killed, Wife, Man, Crime, Police, Investigation, Dead body, Pregnant wife, Young man kills his pregnant wife.
< !- START disable copy paste -->

Post a Comment