Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസിക്ക് ഗുരുതര പരിക്ക്; സഹോദരൻ കസ്റ്റഡിയിൽ

Young man killed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക:(www.kasargodvartha.com 22.03.2022) യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസിക്ക് ഗുരുതര പരിക്കേറ്റു. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് (42) മരിച്ചത്. അയൽവാസി വിൽഫ്രഡ് ഡിസൂസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തോമസ് ഡിസൂസയുടെ സഹോദരൻ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു
             
News, Kerala, Kasaragod, Top-Headlines, Crime, Badiyadukka, Killed, Man, Brothers, Custody, Injured, Police, Kannur, Medical College, Investigation, Young man killed.

തിങ്കളാഴ്ച രാത്രി 10.30യ്ക്ക് ഷേണി മണിയംപാറയിലെ തോമസിന്റെ വീടിന്റെ മുൻവശമാണ് സംഭവം നടന്നത്. സഹോദരങ്ങളടക്കം നാലംഗ സംഘം മദ്യപിക്കുന്നതിനിടെയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

തോമസിന്റെ കഴുത്തിലും വയറിലുമായി ആറ് കുത്തേറ്റ മുറിവുകൾ കണ്ടെത്തി. വിൽഫ്രഡ് ഡിസൂസ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലാണുള്ളത്. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Badiyadukka, Killed, Man, Brothers, Custody, Injured, Police, Kannur, Medical College, Investigation, Young man killed.
< !- START disable copy paste -->

Post a Comment