Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒമാനില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

Young man died in Oman #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
മസ്ഖത്: (www.kasargodvartha.com 21.03.2022) ഒമാനില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ അസ്ഹറുദ്ദീന്‍ അബ്ദുല്‍ അജസാജ് (22) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഒമാനിലെത്തിയ അദ്ദേഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പൊള്ളലേറ്റത്. നാല് മാസം മുമ്പ് ഒമാനിലെത്തിയ അസ്ഹറുദ്ദീന്‍ മാതാവിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്.

ഒമാനിലെ വീടുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു അസ്ഹറുദ്ദീന്റെ മാതാവ്. ഇവര്‍ ജോലിക്ക് പോയ സമയത്താണ് അസ്ഹറുദ്ദീന് മുറിയില്‍ നിന്ന് പൊള്ളലേറ്റത്. 95 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അല്‍ അംറാത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Muscat, Oman, News, Gulf, World, Top-Headlines, Treatment, Obituary, Hospital, Young man died in Oman.

Keywords: Muscat, Oman, News, Gulf, World, Top-Headlines, Treatment, Obituary, Hospital, Young man died in Oman.

Post a Comment