പൊലീസ് പറയുന്നതിങ്ങനെ: 'സംഭവശേഷം ബെംഗ്ളൂറിലും കൂടുതൽ ദിവസങ്ങൾ കേരളത്തിൽ പലഭാഗത്തും കഴിഞ്ഞ അച്ഛനും മകനും കർണാടക ചാമരാജ നഗറിൽ തിരിച്ചെത്തി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. അക്രമം തടുക്കാൻ ശ്രമിച്ച സുനിതയുടെ മാതാവ് ഭാരതിക്ക് പരുക്കേറ്റിരുന്നു. ഭാരതി തെരുവിലും വീടിനോട് ചേർന്ന കടയിലും തക്കാളി വിൽപ്പന നടത്തുന്നുണ്ട്. റോഡിന് ഇരുവശത്ത് അഭിമുഖമായാണ് പ്രതികളുടേയും അക്രമത്തിന് ഇരയായവരുടേയും വീടുകൾ. കേടായ തക്കാളി റോഡിൽ വലിച്ചെറിയുന്നതിനെച്ചൊല്ലിയുള്ള വഴക്കിനിടെ ശിവരാജ് മകനെ പ്രകോപിപ്പിക്കുകയായിരുന്നു. നീളമുള്ള വടിവാൾ ഉപയോഗിച്ചാണ് ഇരുവരും അക്രമിച്ചത്'.
ഇൻസ്പെക്ടർ പി കെ രാജു, എസ് ഐമാരായ സുനിൽ, നാഗരാജ് നായക്, കോൺസ്റ്റബിൾമാരായ ശങ്കർ, സിദ്ദീഖ് അഹ്‌മദ്, സോമശേഖർ, പുട്ടരാജു, ഗോപാൽ, ആനന്ദ്, റാതോഡ്, മോഹൻകുമാർ, ശിവരാജപ്പ, സമീറ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: Mangalore, Karnataka, News, Top-Headlines, Mysore, Arrest, Police, Murder, Murder-case, Father, Woman killed in Mysuru: two arrested.