Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂൾ മതിലിനോട് ചേർന്ന് തുറന്ന സ്ഥലത്ത് മാലിന്യം തള്ളിയ നിലയിൽ; കൂടുതലും പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ; അധികൃതർ പരാതി നൽകി

Waste dumped near School, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അട്കത്ബയൽ: (www.kasargodvartha.com 05.03.2022) സ്‌കൂൾ മതിലിനോട് ചേർന്ന് തുറന്ന സ്ഥലത്ത് അജ്ഞാതർ മാലിന്യം തള്ളിയ നിലയിൽ. ശനിയാഴ്ച രാവിലെയാണ് ദേശീയ പാതയ്ക്ക് സമീപം അട്കത്ബയൽ ജിയുപി സ്‌കൂളിനടുത്തായി മാലിന്യങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്‌റ്റികുകൾ തുടങ്ങിയവയാണ് തള്ളിയത്‌‌. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ചിലത് കൂട്ടിയിട്ട് തീയിട്ട നിലയിലാണ്.
    
News, Kerala, Kasaragod, Top-Headlines, School, Adkathbail, Waste dump, Students, Complaint, Teacher, Road, Plastic, Waste dumped near School.

ഇതിന്റെ തൊട്ടടുത്താണ് നാലാം ക്ലാസ് സ്ഥിതി ചെയ്യുന്നത്. അധ്യാപകർക്കും ജീവനക്കാർക്കും കുട്ടികൾക്കും ഇതുമൂലം ഏറെ പ്രയാസം അനുഭവപ്പെട്ടു. സമീപവാസികളും ദുരിതത്തിലാണ്‌. ഉത്തരവാദിത്തപ്പെട്ടവർ തന്നെയാണോ മാലിന്യം നിക്ഷേപിച്ചതെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നു.



വിഷയത്തിൽ സ്‌കൂൾ പ്രധാനാധ്യാപിക പി ടി യശോദ നഗരസഭാ അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: News, Kerala, Kasaragod, Top-Headlines, School, Adkathbail, Waste dump, Students, Complaint, Teacher, Road, Plastic, Waste dumped near School.
< !- START disable copy paste -->

Post a Comment