Join Whatsapp Group. Join now!
Aster MIMS 10/10/2023

ആൺ - പെൺ വിദ്യാർഥികളിൽ ചിലർ അസാന്മാർഗിക പ്രവർത്തനങ്ങളിൽ ചെന്നുവീഴുന്നതായുള്ള പരാതികൾ ഏറിവരുന്നു; ക്ലാസിൽ നിന്ന് മുങ്ങി 3 എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കൊപ്പം കറങ്ങിയ യുവാക്കളുടെ ഫോണിൽ കണ്ടത് മോശം ദൃശ്യങ്ങളെന്ന് പിടിഎ പ്രസിഡന്റ്; 5 മണിക്ക് ശേഷം കോളജ് പരിസരത്ത് കണ്ടാൽ കാല് തല്ലുമെന്ന് മറ്റൊരിടത്തെ നാട്ടുകാർ; വീഡിയോയും മുന്നറിയിപ്പ് ബോർഡും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

Video of PTA president for the parents went viral on social media #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 26.03.2022) സ്‌കൂൾ, കോളജുകളിലെ ആൺ - പെൺ വിദ്യാർഥികളിൽ ചിലർ അസാന്മാർഗിക പ്രവർത്തനങ്ങളിൽ ചെന്നുവീഴുന്നതായി പലയിടങ്ങളിൽ നിന്നും പരാതി ഉയർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെന്ന് പറഞ്ഞുവരുന്ന വിദ്യാർഥികളിൽ പലരും ദുഷ്പ്രവർത്തനങ്ങളിൽ ഏർപെടുന്നതായാണ് പരാതി. പെൺകുട്ടികൾ പലരും മോഹന വാഗ്ദാനങ്ങളിൽ മയങ്ങി ഇത്തരം ചതിക്കുഴികളിൽ വീണതിന്റെ പരിണിത ഫലങ്ങളും പലയിടങ്ങളിൽ നിന്നും റിപോർട് ചെയ്തിട്ടുണ്ട്.
                      
News, Kerala, Kasaragod, Top-Headlines, Students, Video, President, Parents, Social-Media, School, College, Complaint, Love, District, Youth, Drugs, ALERT, PTA president, Viral on social media, Video of PTA president for the parents went viral on social media.

ക്ലാസ് കട് ചെയ്ത മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കൊപ്പം കറങ്ങിയ യുവാക്കളുടെ ഫോണിൽ മോശം ദൃശ്യങ്ങൾ കണ്ടെന്ന പിടിഎ പ്രസിഡണ്ടിൻ്റെ രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കാസർകോട് ജില്ലയിലെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികൾ ഇടയ്‌ക്കിടെ ക്ലാസ് കട് ചെയ്ത് മൂന്ന് യുവാക്കൾക്കൊപ്പം ബീചിലും മറ്റും പോയതായുള്ള വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് യുവാക്കളെയും പിടികൂടി മണിക്കൂറുകളോളം ചോദ്യം ചെയ്തതായി പിടിഎ പ്രസിഡണ്ട് വീഡിയോയിൽ പറയുന്നു.

യുവാക്കളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് മോശപ്പെട്ട ദൃശ്യങ്ങൾ കാണാനിടയായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോകുന്ന കുട്ടികൾ സ്കുളിൽ എത്തിയിട്ടുണ്ടോയെന്ന് അറിയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നുമാണ് വീഡിയോയിലെ സന്ദേശം. യൂനിഫോമിൽ അല്ലാതെ കുട്ടികൾ പോകുന്നത് എവിടേക്കാണെന്ന് ചിന്തിക്കണമെന്നും, വഴിയിൽ കാത്തിരിക്കുന്ന ചതി കുഴികൾ മനസിലാക്കണമെന്നും വീഡിയോയിൽ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകുന്നു.
                 
News, Kerala, Kasaragod, Top-Headlines, Students, Video, President, Parents, Social-Media, School, College, Complaint, Love, District, Youth, Drugs, ALERT, PTA president, Viral on social media, Video of PTA president for the parents went viral on social media.

അതേസമയം മലബാറിലെ മറ്റൊരിടത്ത്, വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാർഥികൾ തുടർന്നാൽ കൈകാര്യം ചെയ്യുമെന്നുമുള്ള നാട്ടുകാരുടെ ഫ്‌ലക്‌സ് ബോർഡും ചർചയായി. കോളജ് സമയത്തിന് ശേഷവും വിദ്യാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാർക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർഥികൾ തമ്മിൽ തല്ലുണ്ടാക്കുന്നതും ഇവർ ലഹരി ഉപയോഗം നടത്തുന്നതും തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ഫ്‌ലക്‌സ് ബോർഡിലെ വരികൾ ഇങ്ങനെയാണ്: 'ഈ പരിസരത്ത് കോളജ് സമയം കഴിഞ്ഞതിന് ശേഷവും ആൺകുട്ടികളും പെൺകുട്ടികളും തമ്പടിക്കുകയും ലഹരി ഉപയോഗം നടത്തുന്നതായും, വിദ്യാർഥികൾ തമ്മിൽ പരസ്പരം അക്രമത്തിൽ പെടുന്നതായും ശ്രദ്ധയിൽ പെട്ടിരിക്കുന്നു. കൂടാതെ അവരുടെ സദാചാര മര്യാദയില്ലാത്ത പെരുമാറ്റവും നാട്ടുകാർക്ക് അലോസരമുണ്ടാക്കുന്നു. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്തോ പ്രദേശത്തോ വിദ്യാർത്ഥികളെ കാണാനിട വന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ്. ഇത് സദാചാര ഗുൻഡായിസമല്ല. വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്'.

വിദ്യാർഥികൾക്കിടയിലുള്ള ലഹരി ഉപയോഗവും വ്യാപകമായി കൂടിവരികയാണ്. ഓൺലൈൻ പഠനത്തിന് നൽകിയ മൊബൈൽ ഫോണുകൾ വിദ്യാർഥികൾ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ ഓർമപ്പെടുത്തുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Students, Video, President, Parents, Social-Media, School, College, Complaint, Love, District, Youth, Drugs, ALERT, PTA president, Viral on social media, Video of PTA president for the parents went viral on social media.
< !- START disable copy paste -->

Post a Comment