Join Whatsapp Group. Join now!
Aster MIMS 10/10/2023

'നീലേശ്വരത്തിന്റെ വികസനം അതിവേഗം സാധ്യമാക്കും, താലൂക് അനുവദിക്കാന്‍ സര്‍വകക്ഷി സംഘം തിരുവനന്തപുരത്തേക്ക് പോകും'; വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി മനസ് തുറക്കുന്നു

Vice Chairman Muhammad Rafi says that development of Nileshwar will be possible soon #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 16.03.2022) നീലേശ്വരം താലൂകിന്റെ ആവശ്യം സംസ്ഥാന സര്‍കാരിന് മുന്നില്‍ വിശദീകരിക്കുന്നതിന് സര്‍വകക്ഷി സംഘം തിരുവനന്തപുരത്തേക്ക് പേകുമെന്ന് സിപിഎം നേതാവും നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാനുമായ പി പി മുഹമ്മദ് റാഫി. വര്‍ഷങ്ങളുടെ പഴക്കമുള്ള നീലേശ്വരം താലൂകിന് ആവശ്യമായ വികസനം എത്രയും വേഗം യാഥാര്‍ഥ്യമാകേണ്ടതുണ്ട്. നാല് കമീഷനുകള്‍ നീലേശ്വരം താലൂക് യാഥാര്‍ഥ്യമാകേണ്ടതിന്റെ പ്രധാന്യം സര്‍കാരിനെ അറിയിച്ചതാണ്. താലൂകിന് വേണ്ടി സര്‍കാരില്‍ ശക്തമായ സമര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു
                         
Nileshwaram, News, Kasaragod, Top-Headlines, Development project, Government, Vice Chairman, Muhammad Rafi, Development, Taluk, Tourism, Bridge, Vice Chairman Muhammad Rafi says that development of Nileshwar will be possible soon.

സമൂഹത്തിലെ വിമര്‍ശനങ്ങള്‍ ഭരണസമിതി പൂര്‍ണമനസോടെ ഉള്‍ക്കൊള്ളുന്നു. ഭരണാധികാരികളെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്. ഭരണസമിതിലുള്ള പ്രതീക്ഷയാണ് വിമര്‍ശനങ്ങള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നീലേശ്വരത്ത് പൂര്‍ത്തിയാകുമെന്നും മുഹമ്മദ് റാഫി പറഞ്ഞു. പുരോഗതി എന്ന് പറഞ്ഞാല്‍ കെട്ടിടങ്ങളാണെന്ന കാഴ്ചപ്പാട് നഗരസഭയ്ക്കില്ല. വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി ഇവയെല്ലാം ചേരുമ്പോഴാണ് വികസനം, അഥവാ പുരോഗതി യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമൂഹത്തിന് വലിയ മാറ്റം നീലേശ്വരത്ത് കാണാന്‍ കഴിയും. വികസനത്തില്‍ പുതിയ അധ്യായം നീലേശ്വരത്ത് തുറക്കും. നഗരകേന്ദ്രീകൃത വികസനമാണ് നഗരസഭാ ലക്ഷ്യമാക്കുന്നത്. വികസനത്തില്‍ നഗരസഭ പ്രഥമ പരിഗണന നല്‍കുന്നത് രാജാ റോഡ് പുനരുദ്ധാരണത്തിനാണ്. നഗരസഭയ്ക്ക് മുന്നില്‍ പ്രഥമ പരിഗണയിലുള്ള ഒന്നാണ് രാജാ റോഡ്- കച്ചേരികടവ് പാലം റോഡിന്റെയും രാജ റോഡ് നവീകരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കച്ചേരിക്കടവ് പാലത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു. കച്ചേരികടവ് റോഡ് പാലം ടെന്‍ഡര്‍ അടുത്ത ദിവസം നടക്കും. പാലം യാഥാര്‍ഥ്യമായാല്‍ നിടുങ്ങണ്ട മുതല്‍ മെയിന്‍ ബസാര്‍ വരെ പുതിയ ടൗണ്‍ ഷിപ് സൃഷ്ടിക്കപ്പെടുമെന്നും മുഹമ്മദ് റാഫി അറിയിച്ചു. നഗരത്തില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് പുറമെ ദേശീയ പാതയുടെ അരികിലും പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കേണ്ടതുണ്ട്. ദേശീയ പാതയുടെ അരികില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്നാശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്, അത് വേഗത്തില്‍ യാഥാര്‍ഥ്യമാക്കണം.

സ്ഥലലഭ്യതയാണ് പ്രധാന വെല്ലുവിളി. അത് മറികടക്കാന്‍ നമുക്ക് കഴിയും. ഏത് വികസന പദ്ധതിയും സമയമെടുത്ത് മാത്രമേ യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വികസനം യാഥാര്‍ഥ്യമാകണമെന്നാണ് പുതു തലമുറയുടെ ആഗ്രഹം. അതിന് അവരെ കുറ്റം പറയുവാന്‍ കഴിയില്ല. അത്തരം ചുറ്റുപാടിലാണ് അവര്‍ ജീവിക്കുന്നത് അദ്ദേഹം വിശദമാക്കി.

നീലേശ്വരം നഗരസഭയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. പാലാഴി ഷടര്‍കം ബ്രിഡ്ജ് യാഥാര്‍ഥ്യമായതോടെ ബ്രിഡ്ജിന്റെ കിഴക്ക് ഭാഗത്ത് വലിയ രീതിയില്‍ ശുദ്ധ ജലം സംഭരിക്കപ്പെട്ടിട്ടുണ്ട്. പാലാഴി മുതല്‍ അഴിത്തല വരെയുള്ള തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഇതിന് കഴിയും. നീലേശ്വരം കൂടാതെ ചെറുവത്തുര്‍, കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായതുകളിലെ കുടിവെള്ള പ്രശ്‌നവും ഇതുവഴി പരിഹരിക്കാന്‍ കഴിയും. കേന്ദ്ര-സംസ്ഥാന സര്‍കാര്‍ ശ്രമിച്ചാല്‍ പാലായി കേന്ദ്രീകരിച്ച് ബൃഹത്തായ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയും മുഹമ്മദ് റാഫി പറഞ്ഞു.

2021 ബജറ്റില്‍ സര്‍കാര്‍ അനുവദിച്ച മിനി സിവില്‍ സ്റ്റേഷന്റെ പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ തുടക്കം കുറിക്കും. നിര്‍മാണം പൂര്‍ത്തിയായാല്‍ സ്ഥല സൗകര്യമില്ലാത്ത കാരണം നീലേശ്വരത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോയ സര്‍കാര്‍ ഓഫീസുകള്‍ തിരികെ കൊണ്ട് വരും. നഗരസഭയുടെ തനത് ഫന്‍ഡ് ഉപയോഗിച്ച് നിര്‍മിക്കുന്ന നഗരസഭ കാര്യാലയം ഉടന്‍ തുറക്കും.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് ചിറപ്പുറത്ത്
ആഭ്യന്തര വകുപ്പ് സ്ഥലപരിശോധന നടത്തിയിരുന്നു, എന്നാല്‍ ഇതുവരെ തുടര്‍നടപടി ഉണ്ടായില്ല. ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഭരണസമിതി മുന്‍കൈയെടുക്കും. ഹൊസ്ദുര്‍ഗ് ആര്‍ടിഎ ഓഫീസ് വിഭജിച്ച് നീലേശ്വരത്ത് പുതിയ ആര്‍ടിഎ ഓഫീസ് ആരംഭിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ ശ്രമം ഭരണസമിതി നടത്തും. കോട്ടപ്പുറത്ത് നിര്‍മിക്കുന്ന മിനി ടൗണ്‍ ഹോള്‍ നിര്‍മാണം പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും.

ടൂറിസം മേഖലയില്‍ നിരവധി പദ്ധതികള്‍ നീലേശ്വരത്ത് യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. അഴിത്തലയിലും കോട്ടപ്പുറത്തും പാലയിലും നഗരസഭ മുന്‍കൈയെടുത്ത് പുതിയ ടൂറിസം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. സംസ്ഥാന സര്‍കാര്‍ നീലേശ്വരത്ത് പ്രഖ്യാപിച്ച കല്ലളന്‍ വൈദ്യര്‍ സ്മാരകത്തിന് ചിറപ്പുറത്ത് ഒരു ഏകര്‍ സ്ഥലം നഗരസഭ അനുവദിച്ചു. നിര്‍മാണം വേഗത്തില്‍ ആരംഭിക്കും. നീലേശ്വരത്ത് അനുവദിച്ച ലോ കോളജ് പാലായി സര്‍വകലാശാല ഓഫ് കാമ്പസിന് സമീപം പണിയും.

സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് മുമ്പ് ക്ലാസ് ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യം നഗരസഭ ഒരുക്കുമെന്നും റാഫി അറിയിച്ചു. കോട്ടപ്പുറം കടിഞ്ഞിമൂല, മുണ്ടേമാട് പാലങ്ങള്‍ ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും. നഗരസഭ നിരവധി പദ്ധതികള്‍ സര്‍കാരിന് മുന്നില്‍ സമര്‍പിച്ചിട്ടുണ്ട്. പുതിയ സര്‍കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും നീലേശ്വരത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഭരണസമിതി. കോട്ടപ്പുറത്ത് പുതിയ സര്‍കാര്‍ ആശുപത്രിയും അഴിത്തലയില്‍ ലൈറ്റ് ഹൗസും യാഥാര്‍ഥ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Nileshwaram, News, Kasaragod, Top-Headlines, Development project, Government, Vice Chairman, Muhammad Rafi, Development, Taluk, Tourism, Bridge, Vice Chairman Muhammad Rafi says that development of Nileshwar will be possible soon.
< !- START disable copy paste -->

Post a Comment