Join Whatsapp Group. Join now!
Aster MIMS 10/10/2023

ശാര്‍ജയില്‍ നിന്ന് കാണാതായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

UAE: Missing Indian teen returns home #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ശാര്‍ജ: (www.kasargodvartha.com 18.03.2022) ശാര്‍ജയില്‍ നിന്ന് കാണാതായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. 30 മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്തിയതായാണ് വിവരം. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രക്ഷിതാക്കള്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. വിദ്യാര്‍ഥിയെ ശാര്‍ജയില്‍ നിന്ന് കാണാതായതായി മാതാപിതാക്കള്‍ ബുഹൈറ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പലയിടങ്ങളിലായി അനേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.

വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ എന്താണ് മകനെ പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മോഹിത് സേഥ് പറഞ്ഞു. ശാര്‍ജ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അനവ് സേത്തി(15)നെയാണ് കാണാതായത്. മാര്‍ച് 16ന് ഉച്ചയ്ക്ക് ശേഷമാണ് മകനെ കാണാതായതെന്ന് പിതാവ് ഡെല്‍ഹി സ്വദേശി മോഹിത് സേത്ത് നേരത്തെ പറഞ്ഞിരുന്നു.

Sharjah, News, Gulf, World, UAE, Missing, boy, Student, Father, Police, Family, Found, UAE: Missing Indian teen returns home.

'ക്ഷമിക്കണം, ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല' എന്ന് ഒരു കുറിപ്പ് എഴുതിവച്ചാണ് വീടുവിട്ടതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. പരീക്ഷ അടുത്തുവരുന്നതിനാല്‍ മകന്‍ കടുത്ത അകാഡമിക് സമര്‍ദം അനുഭവിച്ചിട്ടുണ്ടാകാമെന്ന് മാതാപിതാക്കള്‍ സംശയിക്കുന്നു.

Keywords: Sharjah, News, Gulf, World, UAE, Missing, boy, Student, Father, Police, Family, Found, UAE: Missing Indian teen returns home.

Post a Comment