നേരത്തെ ഫുൾ റിസേർവ്ഡ് ആയാണ് ഈ വണ്ടികൾ ഓടിക്കൊണ്ടിരുന്നത്. ഇതുമൂലം അത്യാവശ്യത്തിനും മറ്റും പോകേണ്ട ആളുകൾക്ക് ഏറെ ദുരിതം നേരിടേണ്ടിവന്നിരുന്നു. സൂപർ ഫാസ്റ്റ് ആയ മംഗ്ളുറു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് അടക്കം കൗണ്ടർ ടികറ്റ് നൽകിയിരുന്നപ്പോഴാണ് ലോകൽ ട്രെയിനുകൾ അടക്കം സാധാരണക്കാർക്ക് അപ്രാപ്യമാക്കിയത്.
പൂർണമായും റിസേർവ്ഡ് കോചുകളുള്ള വണ്ടികളിൽ ആളില്ലാത്ത അവസ്ഥ ആയതോട് കൂടിയാണ് റെയിൽവേ അധികൃതർ തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുന്നത്. പല വണ്ടികളിലും മെയ് ഒന്നിന് നടപ്പിലാക്കാൻ തീരുമാനിച്ചത് നേരത്തേയാക്കുകയായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Railway, Railway station, Train, Mangalore, Kozhikode, Railway-season-ticket, Tickets for the Mangalore-Kozhikode train will be available from April 1 at the station counter.