Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഹിമ്മാതിൽ ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് ചൊവ്വാഴ്ച മുതൽ; സനദ് ദാനം മാർച് 13 ന്; വിവിധ പരിപാടികൾ നടക്കും

Thahirul Ahdal Thangal Uroos from Tuesday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.03.2022) പ്രമുഖ ഇസ്ലാമിക പണ്ഡിതനും മുഹിമ്മാത് സ്ഥാപകരുമായ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ 16-ാം ഉറൂസ് മുബാറക് ചൊവ്വാഴ്ച മഖ്ബറകളിൽ നടക്കുന്ന സിയാറതുകളോടെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേനത്തിൽ അറിയിച്ചു. 13 ന് ഞായറാഴ്ച വൈകീട്ട് സനദ് ദാന ആത്മീയ സമ്മേളനത്തോടെ സമാപിക്കും. ആറ് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും.
          
News, Kerala, Kasaragod, Top-Headlines, Press meet, Video, Muhimmath, Seethangoli, Makham-uroos, Conference, Secretary, A.P Aboobacker Musliyar, Thahirul Ahdal Thangal, Thahirul Ahdal Thangal Uroos from Tuesday.

ചൊവ്വാഴ്ച്ച രാവിലെ സഅദിയ്യയിൽ നൂറുൽ ഉലമ മഖാം, എട്ടിക്കുളത്ത് താജുൽ ഉലമ മഖാം, മാട്ടൂലിൽ ളിയാഉൽ മുസ്ത്വഫ മഖാം എന്നിവിടങ്ങളിൽ നടക്കുന്ന സിയാറതുകൾക്ക് സയ്യിദ് ഇസ്മാഈൽ ഹാദി പാനൂർ, സയ്യിദ് മുഹമ്മദ് ജുനൈദുൽ ബുഖാരി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. വൈകീട്ട് മൂന്നിന് അഹ്ദൽ മഖാമിൽ സിയാറതിന് സയ്യി ദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകും. ഖതമുൽ ഖുർആൻ ആരംഭ ചടങ്ങിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങൾ നേതൃത്വം നൽകും. സയ്യിദ് കെ എസ് ആറ്റ ക്കോയ തങ്ങൾ കുമ്പോൽ ഉറൂസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ബുഖാരി ഉദ്ബോധനം നടത്തും.

രാത്രി എട്ടിന് മതപ്രഭാഷണ പരമ്പര സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. ഈ മാസം 12 വരെ രാത്രി എട്ട് മണി മുതൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, നൗഫൽ സഖാഫി കളസ, അനസ് അമാനി പുഷ്പഗിരി, ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല പ്രസംഗിക്കും. ഒമ്പതിന് വൈകിട്ട് നാലിന് ബുർദ മജ്ലിസും, 10 ന് വൈകിട്ട് നാലിന് സ്മൃതി സായാഹ്നവും, രാത്രി ഏഴിന് സ്വലാത് മജ്ലിസും നടക്കും. സയ്യിദ് മുനീറുൽ അഹ്ദൽ, സയ്യിദ് ഹുസൈനുൽ അമീൻ നേതൃത്വം നൽകും.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് രിഫാഈ റാതീബ് സയ്യിദ് ഫഖ്റുദ്ദീൻ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തിൽ നടക്കും. ശനിയാഴ്ച രാവിലെ 11 ന് സ്നേഹ സംഗമം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ യു ടി ഖാദർ, എകെഎം അശ്റഫ്, എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു എന്നിവരും സുലൈമാൻ കരിവെള്ളൂരും പ്രസംഗിക്കും. നാല് മണിക്ക് മുഹ്‌യുദ്ദീൻ റാതീബിന് സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി നേതൃത്വം നൽകും.ഞായർ രാവിലെ സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നിർവഹിക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണം നടത്തും. രാവിലെ 11ന് മൗലിദ് മജ്ലിസിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ നേതൃത്വം നൽകും. മുഹമ്മദ് റഫീഖ് സഅദി പ്രസംഗിക്കും. ഉച്ചയ്ക്ക് 1.30ന് ഖതം ദുആ ചടങ്ങിന് സയ്യിദ് ശഹീർ തങ്ങൾ അൽ ബുഖാരി, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകും.

വൈകിട്ട് 4.30 ന് മഹ്ളറതുൽ ബദ്‌രിയ്യയോടെ സനദ് ദാന ആത്മീയ സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

സനദ് ദാനം നിർവഹിച്ച് ഇൻഡ്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ പ്രസംഗിക്കും. സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും, പേരോട് അബ്ദുൽ റഹ്മാൻ സഖാഫിയും മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങൾ, സയ്യിദ് ത്വാഹ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മുത്തന്നൂർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, പി ഹൈദ്രോസ് മുസ്ലിയാർ കൊല്ലം, വി പി എം ഫൈസി വില്യാപള്ളി, കെ കെ അഹ്‌മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ശാഫി സഅദി ബാംഗ്ലൂർ, കെ പി അബൂബകർ മുസ്ലിയാർ പട്ടുവം, ഹസ്റത് മുഖ്താർ ബാഖവി, ഹുസൈൻ സഅദി കെ സി റോഡ്, അബ്ദുർ റശീദ് സൈനി കക്കിഞ്ച, ലത്വീഫ് സഅദി ശിവമൊഗ്ഗ, നിസാമുദ്ദീൻ ഫാളിലി കൊല്ലം, സി എൻ ജഅഫർ പ്രസംഗിക്കും. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി ഉപഹാരം സമർപിക്കും. ഈ വർഷം 116 ഹിമമി പണ്ഡിതരും 27 ഹാഫിളുകളുമാണ് സനദ് സ്വീകരിക്കുന്നത്.

വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ജനറൽ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ട്രഷറർ സി ഐ അമീറലി ചൂരി, സ്വാഗത സംഘം ജനറൽ കൺവീനർ അബൂബകർ കാമിൽ സഖാഫി, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, വൈ എം അബ്ദുർ റഹ്‌മാൻ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Muhimmath, Seethangoli, Makham-uroos, Conference, Secretary, A.P Aboobacker Musliyar, Thahirul Ahdal Thangal, Thahirul Ahdal Thangal Uroos from Tuesday.
< !- START disable copy paste -->

Post a Comment