മലപ്പുറം: (www.kasargodvartha.com 20.03.2022) ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍കാലിക ഗാലറി തകര്‍ന്ന് വീണ് അപകടം. ഗാലറിയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. മലപ്പുറം വണ്ടൂരിന് സമീപം പൂങ്ങോട് മൈതാനത്താണ് അപകടം. സെവന്‍സ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ് മത്സരം നടക്കുന്നതിനിടെയാണ് സംഭവം.
യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്. 2000ലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകര്‍ന്നു വീണത്.
കളികാണാന്‍ നിരവധിപ്പേര്‍ എത്തിയതോടെ താല്‍കാലിക ഗാലറി തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. മത്സരം തുടങ്ങി കഴിഞ്ഞ് അധികം വൈകാതെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരിക്കേറ്റവരെ വണ്ടൂരിലേയും നിലമ്പൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗാലറി തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala, State, Malappuram, Football, Accident, Injured, Hospital, Top-Headlines, Temporary Football gallery collapses in Malappuram